
സണ്ണി ഡിയോള്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ഗദാര്‍ 2'. 2001ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹിറ്റായ ചിത്രം 'ഗദാര്‍: ഏക് പ്രേം കഥ'യുടെ രണ്ടാം ഭാഗമാണ് ഇത്. അനില്‍ ശര്‍മ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഗദാര്‍ 2' എന്ന പുതിയ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത.
ചിത്രം ഓഗസ്റ്റ് 11നായിരിക്കും റിലീസ്. 'താരാ സിംഗാ'യി സണ്ണി ഡിയോള്‍ ചിത്രത്തില്‍ എത്തുമ്പോള്‍ സക്കീനയായി അമീഷ പട്ടേല്‍ ആണ് അഭിനയിക്കുന്നത്. നജീബ് ഖാനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രണ്‍ബിര്‍ കപൂര്‍ ചിത്രവും റിലീസ് തീരുമാനിച്ചിട്ടുണ്ട്.
ടീ സീരീസ്, ഭദ്രകാളി പിക്ചേഴ്‍സ് എന്നിവയുടെ ബാനറില്‍ രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന 'ആനിമല്‍' ആണ് റിലീസിന് തയ്യാറായിരിക്കുന്നത്. ടീ സീരീസ്, ഭദ്രകാളി പിക്ചേഴ്‍സ് എന്നിവയുടെ ബാനറില്‍ സന്ദീപ് റെഡ്ഡി വംഗയാണ് സംവിധാനം ചെയ്യുന്നത്. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ രണ്‍ബിര്‍ കപൂറിന്റെ നായികാ വേഷത്തില്‍ രശ്‍മിക മന്ദാനയാണ് എത്തുക.
രക്തം പുരണ്ട് കയ്യില്‍ ഒരു കോടാലിയുമായി നില്‍ക്കുന്ന രണ്‍ബിര്‍ കപൂറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ വൻ ചര്‍ച്ചയായിരുന്നു. 'അര്‍ജുൻ റെഡ്ഡി' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്നു എന്നതിനാല്‍ 'ആനിമലി'ല്‍ വലിയ പ്രതീക്ഷകളുമാണ് രണ്‍ബിര്‍ കപൂറിന്. അമിത് റോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായിട്ടായിരിക്കും രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന 'ആനിമല്‍' പ്രദര്‍ശനത്തിന് എത്തുന്നത്.
Read More: സുഗീത് - നിഷാദ് കോയ കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ ചിത്രം, 'ആനക്കട്ടിയിലെ ആനവണ്ടി'