'വഞ്ചിച്ചത് സംഘാടകർ, 30 ലക്ഷം വാഗ്ദാനം ചെയ്ത് പിന്മാറി, കേസ് റദ്ദാക്കണം', സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍

Published : Nov 15, 2022, 08:06 PM IST
'വഞ്ചിച്ചത് സംഘാടകർ, 30 ലക്ഷം വാഗ്ദാനം ചെയ്ത് പിന്മാറി, കേസ് റദ്ദാക്കണം', സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍

Synopsis

പരിപാടി അവതരിപ്പിക്കാൻ കൊച്ചിയിൽ എത്തിയെങ്കിലും കരാർ പാലിക്കാൻ സംഘടകർക്കായില്ലെന്നും സണ്ണി ലിയോണ്‍ പറയുന്നു. 

കൊച്ചി: വിശ്വാസ വഞ്ചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍. 2019 ഫെബ്രുവരിയൽ കൊച്ചിയിലെ വാലന്‍റൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാമെന്ന് കരാർ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്ന കേസ് റദ്ദാക്കണമെന്നാണ് താരത്തിന്‍റെ ആവശ്യം. വിശ്വാസ വഞ്ചന നടത്തിയത് സംഘാടകരെന്നാണ് താരത്തിന്‍റെ വാദം. പങ്കെടുക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പിന്മാറി. പരിപാടി അവതരിപ്പിക്കാൻ കൊച്ചിയിൽ എത്തിയെങ്കിലും കരാർ പാലിക്കാൻ സംഘടകർക്കായില്ലെന്നും സണ്ണി ലിയോണ്‍ പറയുന്നു. സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും അടക്കം മൂന്ന് പേരാണ് ഹർജി നൽകിയത്. എറണാകുളം ക്രൈംബ്രാഞ്ച് എടുത്ത കേസ് റദ്ദാക്കണം എന്നാണ് ആവശ്യം. 2019 ലാണ് പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്‍റെ പരാതിയിൽ സണ്ണി ലിയോണ്‍ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.
 

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ