ജെഎന്‍യുവിലെ അക്രമം; പ്രതികരണമറിയിച്ച് സണ്ണി ലിയോണ്‍

By Web TeamFirst Published Jan 9, 2020, 6:18 PM IST
Highlights

അക്രമങ്ങള്‍ കൂടാതെ പ്രശ്നങ്ങള്‍ രാജ്യം പരിഹാരം കാണണമെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. അക്രമമാണ് തന്നെ സംബന്ധിച്ച് പറയാനുള്ള പ്രധാനപ്പെട്ട കാര്യം. അക്രമത്തില്‍ ഒരുതരത്തിലും താന്‍ വിശ്വസിക്കുന്നില്ല

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പുറത്ത് നിന്നെത്തിയ ഗുണ്ടകള്‍ തല്ലിച്ചതച്ച സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. അക്രമങ്ങള്‍ കൂടാതെ പ്രശ്നങ്ങളില്‍ രാജ്യം പരിഹാരം കാണണമെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു.

അക്രമമാണ് തന്നെ സംബന്ധിച്ച് പറയാനുള്ള പ്രധാനപ്പെട്ട കാര്യം. അക്രമത്തില്‍ ഒരുതരത്തിലും താന്‍ വിശ്വസിക്കുന്നില്ല. അക്രമങ്ങള്‍ കൂടാതെ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിലാണ് താന്‍ വിശ്വസിക്കുന്നത്. ജെഎന്‍യു നടന്ന അക്രമസംഭവങ്ങളെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് താരം പ്രതികരിച്ചത്. അക്രമത്തില്‍ ഇരയാക്കപ്പെട്ടവര്‍ മാത്രമല്ല, അവരുടെ കുടുംബവും കൂടിയാണ് വേദനിച്ചത്.

ഈ ലോകത്തില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ചിന്തയും അവര്‍ക്കുണ്ടാകുന്നു. പരസ്പരം അക്രമിക്കാതെ തന്നെ പരിഹാരം കാണാന്‍ അപേക്ഷിക്കുകയാണെന്നും സണ്ണി ലിയോണ്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ജെഎൻയുവിലെ വിദ്യാര്‍ത്ഥികളും അധ്യാപക യൂണിയൻ പ്രതിനിധികളും മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിനെ മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം നാളെ ചര്‍ച്ച ചെയ്യാമെന്ന കേന്ദ്രസ‍ര്‍ക്കാര്‍ നിലപാടെടുത്തതാണ് ചര്‍ച്ച പരാജയപ്പെടാൻ പ്രധാന കാരണം. ഇതോടെ വിസി രാജിവയ്ക്കാതെ സമരത്തിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവര്‍ നിലപാടെടുത്തു.

വൈസ് ചാൻസലര്‍ സ്ഥാനത്ത് നിന്ന് ജഗദീഷ് കുമാര്‍ രാജിവയ്ക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു. പിന്നാലെ തങ്ങളുടെ മാര്‍ച്ച് രാഷ്ട്രപതി ഭവനിലേക്ക് നീട്ടുകയാണെന്നും ഐഷി പ്രഖ്യാപിച്ചു. അധ്യാപക യൂണിയനും സമരത്തിലുണ്ട്.

click me!