തമിഴ് കോമഡി ഹൊറര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി സണ്ണി ലിയോണ്‍

Web Desk   | Asianet News
Published : Sep 02, 2021, 08:27 PM ISTUpdated : Sep 10, 2022, 12:48 PM IST
തമിഴ് കോമഡി ഹൊറര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി സണ്ണി ലിയോണ്‍

Synopsis

സണ്ണി ലിയോണ്‍ നായികയാകുന്ന ചിത്രം പ്രഖ്യാപിച്ചു.

സണ്ണി ലിയോണ്‍ തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ഓ മൈ ഗോസ്റ്റ് എന്ന സിനിമ സംവിധാനം ചെയ്യുന്നത് ആര്‍ യുവൻ ആണ്. ആര്‍ യുവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഒരു ഹൊറര്‍ കോമഡി ചിത്രമായിട്ടാണ് ഓ മൈ ഗോസ്റ്റ് എത്തുക.

സണ്ണി ലിയോണ്‍ തന്നെയാണ് ചിത്രത്തില്‍ നായികയാകുക. സതിഷ്, ദര്‍ശ ഗുപ്‍തയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ദീപക് ഡി മേനോൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

വിഎയു മീഡിയ എന്റര്‍ടെയ്‍ൻമെന്റും ഹോഴ്‍സും സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത്.

മൊട്ടൈ രാജേന്ദ്രൻ, രമേഷ് തിലക്, അര്‍ജുനൻ, തങ്ക ദുരൈ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം