ഹൊറര്‍ കോമഡിയുമായി സണ്ണി ലിയോണ്‍, 'ഓ മൈ ഗോസ്റ്റ്' റിലീസ് പ്രഖ്യാപിച്ചു

Published : Dec 16, 2022, 10:40 AM IST
ഹൊറര്‍ കോമഡിയുമായി സണ്ണി ലിയോണ്‍, 'ഓ മൈ ഗോസ്റ്റ്' റിലീസ് പ്രഖ്യാപിച്ചു

Synopsis

സണ്ണി ലിയോണ്‍ നായികയാകുന്ന തമിഴ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.

സണ്ണി ലിയോണ്‍ നായികയാകുന്ന തമിഴ് ചിത്രമാണ് 'ഓ മൈ ഗോസ്റ്റ്'. ഒരു ഹൊറര്‍ കോമഡി ചിത്രമാണ് സണ്ണി ലിയോണിന്റെ 'ഓ മൈ ഗോസ്റ്റ്'.  'ഓ മൈ ഗോസ്റ്റി'ന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്. ഡിസംബര്‍ 30നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

'ഓ മൈ ഗോസ്റ്റ്' എന്ന ചിത്രം ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ യുവൻ ആണ്. ആര്‍ യുവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഛായാഗ്രാഹണം ദീപക് ഡി മേനോനാണ് നിര്‍വഹിക്കുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

വിഎയു മീഡിയ എന്റര്‍ടെയ്‍ൻമെന്റും ഹോഴ്‍സും സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത്. സൗണ്ട് ഡിസൈനര്‍ എ സതീഷ് കുമാറാണ്. അരുള്‍ സിദ്ദാര്‍ഥ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. എസ് ജെ റാം, രമേഷ് എന്നിവരാണ് കലാ സംവിധാനം. ഗില്ലി ശേഖര്‍ ആണ് സ്റ്റണ്ട്സ്. സതിഷ് ദര്‍ശ ഗുപ്‍ത, മൊട്ടൈ രാജേന്ദ്രൻ, രമേഷ് തിലക്, അര്‍ജുനൻ, തങ്ക ദുരൈ എന്നിവരും സണ്ണി ലിയോണൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നു. പബ്ലിസിറ്റി ഡിസൈനര്‍ ജോസഫ് ജാക്സസണാണ്.

അനുരാഗ് കശ്യപിന്റെ അടുത്ത ചിത്രത്തിലും ഒരു സുപ്രധാന വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുന്നുണ്ട്. സണ്ണി ലിയോണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യത്തില്‍ തനിക്കുള്ള സന്തോഷം പങ്കുവച്ചത്. ഇത് ഒരു സ്വപ്‍നം യാഥാര്‍ഥ്യമായതുപോലെയാണെന്നും ഒരു അനുരാഗ് കശ്യപ് ചിത്രത്തില്‍ എന്നെങ്കിലും ഒരു വേഷം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും സണ്ണി ലിയോണ്‍ കുറിച്ചു. എല്ലാം മാറുന്ന ചില നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. എന്‍റെ ആ നിമിഷം ഇതാണ്. ഞാനിത് ഒരിക്കലും മറക്കില്ല എന്നും സണ്ണി ലിയോണ്‍ എഴുതി. അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രവും സണ്ണി ലിയോണ്‍ പങ്കുവെച്ചിരുന്നു.

Read More: 'സേനാപതി'യായും അച്ഛനായും കമല്‍ഹാസൻ എത്തും, ഇതാ 'ഇന്ത്യൻ 2'വിന്റെ കിടിലൻ അപ്‍ഡേറ്റ്

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍