ബിരുദ പ്രവേശന പട്ടികയിൽ ഒന്നാമത് സണ്ണി ലിയോൺ; വിശദീകരണവുമായി കോളേജ് !

Web Desk   | Asianet News
Published : Aug 28, 2020, 12:44 PM ISTUpdated : Aug 28, 2020, 12:47 PM IST
ബിരുദ പ്രവേശന പട്ടികയിൽ ഒന്നാമത് സണ്ണി ലിയോൺ; വിശദീകരണവുമായി കോളേജ് !

Synopsis

2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ സ്വകാര്യ വാർത്താ ചാനലിലെ അവതാരകൻ സണ്ണി ലിയോൺ എന്ന് പരാമർശിച്ചിരുന്നു. സണ്ണി ഡിയോളിന് പകരമാണ് സണ്ണി ലിയോൺ എന്ന് പറഞ്ഞത്. 

ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ബിജെപി നേതാവും ബോളിവുഡ് താരവുമായ സണ്ണി ഡിയോളിന്റെ പേരിന് പകരം അബദ്ധത്തിൽ സണ്ണി ലിയോണിന്റെ പേര് വന്നത് നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ കോളേജ്  പ്രവേശനത്തിനുള്ള മെറിറ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സണ്ണി ലിയോൺ.

കൊൽക്കത്തയിലെ അശുതോഷ് കോളജ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച പട്ടികയിലാണ് സണ്ണിയുടെ പേരുള്ളത്. വ്യാഴാഴ്ച പുറത്തുവന്ന ബിഎ ഇംഗ്ലീഷ്(ഓണേഴ്സ്) പ്രവേശനത്തിനുള്ള ആദ്യ പട്ടികയിലാണ് താരത്തിന്റെ പേരും ഇടംനേടിയത്. ആപ്ലിക്കേഷൻ ഐഡി, റോൾ നമ്പർ എന്നിവ സഹിതമാണ് പേര് പട്ടികയിലുള്ളത്. പേരിന് പുറമെ പ്ലസ് ടു പരീക്ഷയിൽ നാല് വിഷയങ്ങൾക്ക് ഫുൾ മാർക്ക് നേടിയിട്ടുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു.

Read Also: എനിക്ക് എത്ര വോട്ട് ലീഡെന്ന് സണ്ണി ലിയോൺ; പൊട്ടിച്ചിരിച്ച് സോഷ്യൽ മീഡിയ

അതേസമയം, ആരോ മനഃപൂർവം ചെയ്തതാണിതെന്നാണ് കോളജിന്റെ വിശദീകരണം. ഇത് തിരുത്താൻ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കോളജ് അധികൃതർ പറഞ്ഞു.

2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ സ്വകാര്യ വാർത്താ ചാനലിലെ അവതാരകൻ സണ്ണി ലിയോൺ എന്ന് പരാമർശിച്ചിരുന്നു. സണ്ണി ഡിയോളിന് പകരമാണ് സണ്ണി ലിയോൺ എന്ന് പറഞ്ഞത്. യഥാർത്ഥത്തിൽ ഗുർദാസ്‌പുർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച സണ്ണി ഡിയോളിന്റെ പേര് അദ്ദേഹം തെറ്റിച്ച് പറയുകയായിരുന്നു. പിന്നാലെ ട്രോളുമായി സണ്ണി ലിയോൺ തന്നെ രം​ഗത്തെത്തുകയും ചെയ്തു.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ