'കൂലി 1000 കോടി ക്ലബ് പക്ക': 45 മിനുട്ട് പടം കണ്ട താരത്തിന്‍റെ റിവ്യൂവില്‍ ഞെട്ടി കോളിവുഡ്!

Published : Mar 01, 2025, 02:46 PM IST
'കൂലി 1000 കോടി ക്ലബ് പക്ക': 45 മിനുട്ട് പടം കണ്ട താരത്തിന്‍റെ റിവ്യൂവില്‍ ഞെട്ടി കോളിവുഡ്!

Synopsis

രജനികാന്ത് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രത്തിന്‍റെ ആദ്യ റിവ്യൂ പുറത്ത്.

ചെന്നൈ: വേട്ടൈയന്‍ എന്ന ചിത്രത്തിന് ശേഷം സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സൺ പിക്ചർസിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിർമ്മിക്കുന്നത്. രജനീകാന്തിനൊപ്പം നാഗാർജുന, ഉപേന്ദ്ര, സൗരഭ് ശുക്ല, സത്യരാജ്, ശ്രുതി ഹാസൻ, റേബ മോണിക്ക ജോൺ എന്നിവരും അഭിനയിക്കുന്നു. ബോളിവുഡ് താരം ആമിര്‍ ഖാന്‍ ചിത്രത്തില്‍ ക്യാമിയോ റോളില്‍ എത്തുന്നുണ്ടെന്നാണ് വിവരം. നടി പൂജ ഹെഗ്ഡെ ഈ ചിത്രത്തിലെ ഒരു പാട്ടില്‍ നൃത്തം ചെയ്യുന്നുണ്ട്. 

അനിരുദ്ധ് രവിചന്ദ്രൻ സംഗീതസംവിധാനവും ജി.കെ. വിഷ്ണു ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ റിവ്യൂവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഈ ചിത്രത്തെക്കുറിച്ച് നടൻ സുന്ദീപ് കിഷനാണ് തന്‍റെ അഭിപ്രായം പങ്കുവച്ചത്. ഇത് രജനികാന്ത്ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ 45 മിനിറ്റ് കണ്ട സുദീപ് കിഷന്‍ ഈ ചിത്രം തമിഴിലെ ആദ്യത്തെ 1000 കോടി രൂപ കളക്ഷന്‍ നേടുന്ന ചിത്രമാകും എന്ന ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്.  

കൂലിയില്‍ രജനികാന്ത്ഒരു ഗാംങ്സ്റ്റാര്‍ വേഷത്തിലാണ് എന്നാണ് വിവരം. സ്വർണ്ണ കടത്തിന്‍റെ പാശ്ചത്തലത്തിലുള്ള ഈ ചിത്രം ഓഗസ്റ്റ് മാസത്തിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത് എന്നാണ് വിവരം. രജനീകാന്തിന്റെ 171-ാമത് ചിത്രമായിരിക്കും ഇത്.  

കൂലിക്ക് ശേഷം രജനികാന്ത്ജയിലര്‍ 2 എന്ന ചിത്രത്തിൽ അഭിനയിക്കും. ആദ്യ ഭാഗം സംവിധാനം ചെയ്ത നെൽസൺ ദിലീപ് കുമാർ തന്നെയാണ് രണ്ടാം ഭാഗത്തിനും സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തെ പല നടന്മാരും തിരിച്ചെത്തുമെങ്കിലും പുതിയ മുഖങ്ങളും ചിത്രത്തിലുണ്ടാകും എന്നാണ് വിവരം. ഇതിനുമുമ്പ് ശിവരാജ്കുമാർ ഈ ചിത്രത്തിൽ ഇല്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, ഇപ്പോൾ അദ്ദേഹം വീണ്ടും എത്തിയേക്കും എന്നാണ് വിവരം. സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം അനിരുദ്ധാണ്. 

രജനികാന്തിന് 450 കോടി, ഷാരൂഖിന് എത്ര കോടി, രണ്ടാമൻ മറ്റൊരു തെന്നിന്ത്യൻ നടൻ, ആദ്യ 10 പേരുടെ പട്ടിക

തമിഴിലെ യുവ സംവിധായകന്‍ കഥ പറഞ്ഞു; ചിത്രത്തോട് നോ പറഞ്ഞ് രജനികാന്ത്, കാരണം ഇതാണ്

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ