
ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. എങ്ങും ആഘോഷത്തിന്റെ ആരവങ്ങൾ ഉയർന്ന് കേൾക്കുന്നതിനിടെ തന്റെ മലയാളി ആരാധകർക്ക് വൻ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് രജനികാന്ത്. കൂലി എന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ സെറ്റിൽ നിന്നുമുള്ള റീൽസ് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
മുണ്ടും ഷർട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് മലയാളി തനിമയിൽ ആണ് രജനികാന്ത് വീഡിയോയിൽ ഉള്ളത്. അദ്ദേഹത്തിന്റെ തന്നെ വേട്ടയ്യൻ എന്ന ചിത്രത്തിലെ മനസിലായോ ഗാനത്തിനാണ് രജനികാന്ത് ചുടുവയ്ക്കുന്നത്. ഗാനരംഗത്തിലെ രസകരമായി സ്റ്റെപ്പും അദ്ദേഹം വയ്ക്കുന്നുണ്ട്. "കൂലിയുടെ സെറ്റിൽ നിന്ന് ഗംഭീരമായി ഓണം ആഘോഷിക്കുന്ന സൂപ്പർ താരം", എന്ന കുറിപ്പുമായാണ് സൺ പിക്ചേഴ്സ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. കമന്റ് ബോക്സിൽ എങ്ങും മലയാളികളുടെ ആശംസാ പ്രവാഹമാണ്.
നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന കൂലിയില്‍ മലയാളത്തിന്‍റെ പ്രിയ താരം സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദയാൽ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തുവന്ന സൗബിന്‍റെ ക്യാരക്ടര്‍ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാഗാര്‍ജുനയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
നടന്‍ സത്യരാജും രജനികാന്തും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കൂലി. മിസ്റ്റര്‍ ഭരത് എന്ന സിനിമയായിരുന്നു ഇരുവരും ഒന്നിച്ചെത്തിയ അവാസന ചിത്രം. മലയാളിയായ ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിയുടെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. കൂലി അടുത്ത വര്‍ഷം തിയറ്ററില്‍ എത്തും.
വൻ ഗ്ലാമറസ് ലുക്കിൽ ആരാധ്യ ദേവി; ത്രസിപ്പിക്കാൻ രാം ഗോപാൽ വർമ്മ ചിത്രം, സാരി ടീസർ എത്തി
വന്‍ താരനിര അണിനിരക്കുന്ന രജനികാന്ത് ചിത്രമാണ് വേട്ടയ്യന്‍. ചിത്രം ഒക്ടോബര്‍ 10ന് ലോകമെമ്പാടുമായി റിലീസ് ചെയ്യും. അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍ തുടങ്ങി മലയാളി താരങ്ങളും സുപ്രധാന വേൽത്തില്‍ എത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ