'വാലിബനൊ'പ്പം പിറന്നാള്‍ ആഘോഷം; സന്തോഷം പങ്കുവച്ച് സുപ്രീം സുന്ദര്‍

Published : Jun 02, 2023, 08:02 AM IST
'വാലിബനൊ'പ്പം പിറന്നാള്‍ ആഘോഷം; സന്തോഷം പങ്കുവച്ച് സുപ്രീം സുന്ദര്‍

Synopsis

ചിത്രത്തിന്‍റെ ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നു

മലയാളി സിനിമാപ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍. പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കുന്ന ചിത്രം എന്നതുതന്നെ ആ കാത്തിരിപ്പിന് കാരണം. രാജസ്ഥാന്‍ പ്രധാന ലൊക്കേഷന്‍ ആക്കുന്ന ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സെറ്റില്‍ മോഹന്‍ലാലിനും ലിജോയ്ക്കും മറ്റ് അണിയറക്കാര്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിച്ചതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍മാരില്‍ ഒരാളായ സുപ്രീം സുന്ദര്‍.

പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ക്കൊപ്പം ട്വിറ്ററിലൂടെ സുപ്രീം സുന്ദര്‍ സന്തോഷം പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി, മധു നീലകണ്ഠന്‍, ടിനു പാപ്പച്ചന്‍, മണികണ്ഠന്‍ തുടങ്ങിയവരൊക്കെ ആ ചിത്രങ്ങളില്‍ ഉണ്ട്. അയ്യപ്പനും കോശിയും, ഭീഷ്മ പര്‍വ്വം, തുനിവ് തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ കൊറിയോഗ്രഫര്‍ ആയിരുന്നു സുപ്രീം സുന്ദര്‍. അതേസമയം വിക്രം മോറും ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍ ആണ്. 

 

അതേസമയം വാലിബനില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളിലാവും എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും എത്തിയിട്ടില്ല. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി  ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിയറ്ററുകളില്‍ ചിത്രം എപ്പോള്‍ എത്തും എന്നതും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു ലിജോയുടെ സംവിധാനത്തിലെത്തിയ അവസാന ചിത്രം.

ALSO READ : 'ബിഗ് ബോസില്‍ നിന്ന് വിളിച്ചപ്പോള്‍ പറഞ്ഞത് ഒരേയൊരു കാര്യം മാത്രം'; മത്സരാര്‍ഥികളോട് റിയാസ് സലിം

WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രതിനായകന്‍റെ വിളയാട്ടം ഇനി ഒടിടിയില്‍; 'കളങ്കാവല്‍' സ്ട്രീമിംഗ് പ്രഖ്യാപിച്ചു
റിലീസിന് 10 ദിവസം ശേഷിക്കെ അപ്രതീക്ഷിത പ്രഖ്യാപനം; 'ജനനായകന്' കേരളത്തില്‍ തിരിച്ചടി