‘നിങ്ങളോടൊപ്പമുളള ഈ യാത്ര എന്നും പ്രിയപ്പെട്ടത് ‘, പൃഥ്വിരാജിന് ആശംസയുമായി സുപ്രിയ

Published : Oct 16, 2022, 05:13 PM ISTUpdated : Oct 16, 2022, 05:16 PM IST
‘നിങ്ങളോടൊപ്പമുളള ഈ യാത്ര എന്നും പ്രിയപ്പെട്ടത് ‘, പൃഥ്വിരാജിന് ആശംസയുമായി സുപ്രിയ

Synopsis

വിലായത്ത് ബുദ്ധ, സലാർ, കാപ്പ, കാളിയൻ, ആടുജീവിതം തുടങ്ങിയ ചിത്രങ്ങളും പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

ലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന്റെ നാൽപതാം പിറന്നാൾ ആണ് ഇന്ന്. രാവിലെ മുതൽ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ പൃഥ്വിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ഭാര്യയും നിർമാതാവുമായ സുപ്രിയ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷമായി തങ്ങൾ ഒപ്പമുണ്ടെന്നും പൃഥ്വിക്കൊപ്പമുള്ള ഈ ജീവിതയാത്ര തനിക്ക് എന്നും പ്രിയപ്പെട്ടതാണെന്നും സുപ്രിയ കുറിക്കുന്നു. 

"15 വർഷമായി നമ്മൾ ഒരുമിച്ച് നിങ്ങളുടെ പിറന്നാൾ ആഘോഷിക്കുവാൻ തുടങ്ങിയിട്ട്. 25മത്തെ പിറന്നാൾ മുതൽ നാല്പതാമത്തെ പിറന്നാൾ വരെ, നമ്മൾ ഒരുമിച്ചു ചെയ്ത യാത്രകൾ വളരെ സ്പെഷ്യലും പേഴ്സണലും ആയിരുന്നു. ജീവിതത്തിലും പ്രൊഫഷനിലും നിങ്ങൾ കൂടുതൽ കരുത്തൻ ആകുന്നതിന് സാക്ഷ്യം വഹിക്കുവാൻ സാധിച്ചത് ഒരു വലിയ അനുഗ്രഹം തന്നെയായിരുന്നു. പിറന്നാൾ ആശംസകൾ പി, അടുത്ത ദശാബ്ദം കൂടുതൽ സ്നേഹവും സന്തോഷവും ഫ്രണ്ട്ഷിപ്പും സിനിമയും ജീവിതവും നിറഞ്ഞത് ആവട്ടെ. എപ്പോഴും ഒരുമിച്ച് കൈകോർത്ത് മുന്നോട്ടു പോകാം. ഐ ലവ് യു", എന്നാണ് സുപ്രിയ കുറിച്ചത്. പൃഥ്വിക്കൊപ്പമുള്ള മനോഹര ചിത്രങ്ങളും സുപ്രിയ പങ്കുവച്ചിട്ടുണ്ട്. 

2011ൽ ആയിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തക ആയിരുന്ന സുപ്രിയയും തമ്മിലുള്ള വിവാഹം. ഇരുവർക്കും അലംകൃത എന്ന മകളും ഉണ്ട്. നിലവിൽ പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് സുപ്രിയ. 

കാർ കളക്ഷനുമായി ദുൽഖർ; 'കുഞ്ഞിക്ക ഇതൊക്കെ വാപ്പച്ചിയുടെ കാറല്ലേ' എന്ന് ആരാധകർ

അതേസമയം, കടുവ, തീർപ്പ് എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ ഈ വർഷത്തെ പൃഥ്വിരാജിന്റെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നാണ്. രതീഷ് അമ്പാട്ടാണ് തീർപ്പ് സംവിധാനം ചെയ്തത്. അല്‍ഫോണ്‍സ് പുത്രന്‍റെ ഗോള്‍ഡ് ആണ് റിലീസ് കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങളില്‍ ഒന്ന്. വിലായത്ത് ബുദ്ധ, സലാർ, കാപ്പ, കാളിയൻ, ആടുജീവിതം തുടങ്ങിയ ചിത്രങ്ങളും പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മണിക്കൂറുകൾ ക്യൂ നിന്ന് പടം കാണാൻ പറ്റാതെ പോരേണ്ട: ചലച്ചിത്ര മേളയിൽ ഇനി കൂപ്പൺ
'കോടതി വിധിയെ മാനിക്കുന്നു, നമ്മളെല്ലാവരും അവൾക്കൊപ്പം തന്നെ': നടി സരയു