
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഇന്ന് ബ്ലെസിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ആടുജീവിതം പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. ഏവരും വായിച്ച് തഴമ്പിച്ച ആടുജീവിതം എന്ന ബെന്യാമിന്റെ നോവൽ സിനിമയാകുമ്പോൾ എന്താണ് സംഭവിക്കുക എന്നറിയാനുള്ള ആവേശത്തിലാണ് ഏവരും. പൃഥ്വിരാജ് എന്ന നടന്റെ കരിയർ ബെസ്റ്റും മലയാള സിനിമ ലോക സിനിമയ്ക്ക് മുന്നിൽ അഭിമാനത്തോടെ നിൽക്കാൻ പോകുന്ന കലാസൃഷ്ടിയുമാണ് ഈ സിനിമ എന്നാണ് വിലയിരുത്തൽ. നാന്നൂറ് സ്ക്രീൻ അടുപ്പിച്ച് റിലീസ് ചെയ്യുന്ന ചിത്രത്തെ കുറിച്ച് നിർമാതാവും പൃഥ്വിയുടെ ഭാര്യയുമായ സുപ്രിയ മേനോൻ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.
ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ യാത്രയാണ് സുപ്രിയ പറയുന്നത്. ഒട്ടനവധി സിനിമകളിൽ പൃഥ്വിയെ കണ്ടിട്ടുണ്ടെങ്കിലും ആടുജീവിതം പോലൊരു സിനിമ ഇതുവരെയും സംഭവിച്ചിട്ടില്ലെന്നും സുപ്രിയ കുറിക്കുന്നു. ആടുജീവിതം സെറ്റിൽ നിന്നുമുള്ള ഫോട്ടോകളും ഇവർ ഷെയർ ചെയ്തിട്ടുണ്ട്.
"ഇന്ന് പര്യവസാനിക്കുന്ന 16 വർഷത്തെ യാത്രയെ നിങ്ങൾ എന്ത് പേരിട്ട് വിളിക്കും? 2006 നവംബർ മുതൽ പൃഥ്വിയെ എനിക്ക് അറിയാം. 2011ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം. ഒരുപാട് സിനിമകളിൽ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. എന്നാൽ മുമ്പൊരിക്കലും ഇതുപോലൊന്ന് സംഭവിച്ചിട്ടില്ല. ഭ്രാന്തമായ ഉപവാസ ദിനങ്ങളിലൂടെ പോയ നിങ്ങളെ ഞാൻ കണ്ടിട്ടുണ്ട്, നിരന്തരം വിശന്നിരുന്നു, ഭാരം കുറയുന്നത് നിരീക്ഷിച്ചു, ക്ഷീണവും ബലഹീനതയും അനുഭവപ്പെട്ടു. കൊവിഡ് കാലത്ത് ലോകം മുഴുവൻ ഒരുമിച്ചിരിക്കുമ്പോൾ, മരുഭൂമിയിലെ ക്യാമ്പിൽ നിങ്ങൾക്ക് മതിയായ ബാൻഡ്‌വിഡ്ത്ത് ഉണ്ടായിരുന്ന വിലയേറിയ നിമിഷങ്ങൾക്കിടയിൽ നമ്മൾ പരസ്പരം ഇൻ്റർനെറ്റിലൂടെ സംസാരിച്ചു. ഈ സിനിമയ്ക്ക് വേണ്ടി മറ്റ് ഭാഷകളിലെ അവസരങ്ങൾ വേണ്ടെന്ന് വച്ചു. ആടുജീവിതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. കലയ്ക്കും നിങ്ങൾക്കായി നിലകൊള്ളുന്ന എല്ലാത്തിനും വേണ്ടി നിങ്ങൾ തിരഞ്ഞെടുത്ത യാത്രയാണ് ആടുജീവിതം. ബ്ലെസിക്കും മറ്റുള്ളവർക്കും ഒപ്പം മനസ്സും ശരീരവും സ്‌ക്രീനിൽ ഒരു മനുഷ്യൻ്റെ ജീവിതം ഉൾക്കൊള്ളുക ആയിരുന്നു. നിങ്ങളുടെ എല്ലാ ശ്രമങ്ങളും ഇന്ന് (മാർച്ച് 28) ഫലപ്രാപ്തിയിലെത്തുമ്പോൾ എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങൾ കാണിക്കുന്ന സമർപ്പണം സമാനതകളില്ലാത്തതാണ്. നിങ്ങൾ എപ്പോഴും എൻ്റെ കണ്ണിൽ G.O.A.T ആണ്",എന്നാണ് സുപ്രിയ കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ