പ്രിയപ്പെട്ട പൃഥ്വിരാജ് ചിത്രങ്ങള്‍ ഏതൊക്കെ ? സുപ്രിയയുടെ മറുപടി ഇങ്ങനെ

Web Desk   | Asianet News
Published : Aug 20, 2021, 05:52 PM ISTUpdated : Aug 20, 2021, 05:54 PM IST
പ്രിയപ്പെട്ട പൃഥ്വിരാജ് ചിത്രങ്ങള്‍ ഏതൊക്കെ ? സുപ്രിയയുടെ മറുപടി ഇങ്ങനെ

Synopsis

പൃഥ്വിരാജിന്റെ പുതിയ ചിത്രം കുരുതിയുടെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം.

പൃഥ്വിരാജ് ചിത്രങ്ങളിൽ തനിക്കിഷ്ടപ്പെട്ടവ ഏതൊക്കെയാണെന്ന് തുറന്ന് പറഞ്ഞ് നിർമ്മാതാവും താരത്തിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍. ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് സുപ്രിയ ഇക്കാര്യം അറിയിച്ചത്. പ്രിയപ്പെട്ട സിനിമകൾ ഏതൊക്കെയാണെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു സുപ്രിയയുടെ മറുപടി.

'പ്രിയപ്പെട്ട സിനിമകളെ കുറിച്ച് പറഞ്ഞാല്‍ അത് പക്ഷപാതപരമായി പോകും, ഏറ്റവും എളുപ്പമെന്ന രീതിയില്‍ പൃഥ്വിയുടെ സിനിമകള്‍ തെരഞ്ഞെടുക്കാം. അതാകുമ്പോള്‍ വിവാദവും ആകില്ല. അയാളും ഞാനും തമ്മില്‍, മുംബൈ പൊലീസ്, കൂടെ എന്നിവയാണ് ഇഷ്ടപ്പെട്ട ചിത്രങ്ങൾ. ലാല്‍ ജോസ് സംവിധാനം ചെയ്ത് മനോഹരമായ ചിത്രമായിരുന്നു അയാളും ഞാനും തമ്മില്‍. മുംബൈ പൊലീസിലെ സ്വവര്‍ഗാനുരാഗിയായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം, ഒരു മുഖ്യധാരാ നായകന്‍ ഇത്തരം ഒരു സിനിമ ചെയ്യുന്നത് അതുവരെ കേട്ടിരുന്നില്ല. അഞ്ജലി മേനോന്റെ കൂടെയില്‍ ഒരു അഭിനേതാവിനെയല്ല, എന്റെ പങ്കാളിയെയാണ് കണ്ടത്', എന്നായിരുന്നു സുപ്രിയ പറഞ്ഞത്.

പൃഥ്വിരാജിന്റെ പുതിയ ചിത്രം കുരുതിയുടെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം. ചിത്രത്തിനും കഥാപാത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും, പുതിയ ആശയങ്ങളും മുന്നോട്ട് കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങിയതെന്നും സുപ്രിയ കൂട്ടിച്ചേർത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയ്‍യുടെ മകന്‍ ജേസണിന്റെ സംവിധാനം, സിഗ്‍മയുടെ ടീസര്‍ പുറത്ത്
ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ