നടി ലെന തിരക്കഥാകൃത്താവുന്ന 'ഓളം'; ഷൂട്ടിംഗ് വാഗമണ്ണിൽ ആരംഭിച്ചു

Web Desk   | Asianet News
Published : Aug 20, 2021, 05:18 PM ISTUpdated : Aug 20, 2021, 05:19 PM IST
നടി ലെന തിരക്കഥാകൃത്താവുന്ന 'ഓളം'; ഷൂട്ടിംഗ് വാഗമണ്ണിൽ ആരംഭിച്ചു

Synopsis

23 വര്‍ഷത്തെ അഭിനയജീവത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്. 

ടി ലെന ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രം ഓളം ഷൂട്ടിംഗ് വാഗമണ്ണിൽ ആരംഭിച്ചു. പുനത്തില്‍ പ്രൊഡക്ഷന്റെ ബാനറില്‍ നവാഗതനായ വി.എസ്. അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൗഫല്‍ പുനത്തിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ് ചന്ദ്ര, ഹരീഷ് ബാബു എന്നിവരാണ് സഹനിർമാതാക്കൾ. എക്സിക്യൂട്ടീവ് നിര്‍മ്മാണം ഉണ്ണി മലയില്‍. 

23 വര്‍ഷത്തെ അഭിനയജീവത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്. സംവിധായകന്‍ വി.എസ്.അഭിലാഷും ലെനയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.  അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷത്തില്‍ എത്തുന്നത്. 

സംഗീതം അരുണ്‍ തോമസ്, ഛായാഗ്രഹണം അസ്‌കര്‍, എഡിറ്റിംഗ് സംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് വേലു വാഴയൂർ, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ജിഷാദ് ഷംസുദ്ദീന്‍, കുമാര്‍ എടപ്പാള്‍. പൊഡ്രക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍, മോഷന്‍ പോസ്റ്റര്‍ രാജേഷ് ആനന്ദം, പ്രോജക്ട് ഡിസൈന്‍ അഖില്‍ കാവുങ്ങല്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ