
കൊവിഡ് 19നെ പ്രതിരോധിക്കാൻ രാജ്യം ലോക്ക് ഡൌണിലാണ്. കൊവിഡിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിനാണ് ഇത്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്ത ചിലരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം വീട്ടിലിരിപ്പിന്റെ വിരസത ഒഴിവാക്കാൻ പഴയകാല ഫോട്ടോകള്‍ ഷെയര്‍ ചെയ്‍ത് ഓര്‍മ്മകള്‍ പുതുക്കിയും വീടും പരിസരവും വൃത്തിയാക്കുകയും അടക്കമുള്ള ക്രിയാത്മക പ്രവര്‍ത്തികളില്‍ മുഴുകിയുമാണ് താരങ്ങള്‍ അടക്കമുള്ളവര്‍ സമയം ചെലവഴിക്കുന്നത്. പഴയ ഒരു നാടകകാലത്തിന്റെ ഓര്‍മ്മയുടെ ഫോട്ടോയാണ് നടി സുരഭി ലക്ഷ്‍മി ഷെയര്‍ ചെയ്‍തിരിക്കുന്നത്.
വീടും പറമ്പും വൃത്തിയാക്കുന്ന ഫോട്ടോ നേരത്തെ സുരഭി ലക്ഷ്‍മി ഷെയര്‍ ചെയ്‍തിരുന്നു. എല്ലാം നല്ലതിനാണ്, ശരിയാകും എന്നായിരുന്നു സുരഭി ലക്ഷ്‍മി എഴുതിയത്. സുരഭി ലക്ഷ്‍മിയെ അഭിനന്ദിച്ച് ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഒരു പഴയകാല ഓര്‍മ്മയെ കുറിച്ചാണ് സുരഭി ലക്ഷ്‍മി എഴുതിയിരിക്കുന്നത്. ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നതും. പഴയ നാടകകാലത്തിന്റെ ഓർമ്മ എന്നാണ് സുരഭി ലക്ഷ്‍മി എഴുതിയിരിക്കുന്നത്. ദിലീഷ് പോത്തനും ഞാനും പിന്നെ ശരത്തും. എംഎം തിയേറ്റർ പഠന കാലത്ത് ശ്രീശങ്കരാചാര്യ യൂണിവേഴ്‍സിറ്റിയിൽ മൂന്ന് ദിവസത്തെ പ്രശാന്ത് നാരായണൻ സാറിന്റെ തിയറ്റർ വർക്ക് ഷോപ്പിൽ അവതരിപ്പിച്ച നാടകത്തിൽ നിന്ന് ഒരു ക്ലിക് എന്ന് ഫോട്ടോ ഷെയര്‍ ചെയ്‍ത് സുരഭി ലക്ഷ്‍മി എഴുതിയിരിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ