'നടന്ന സംഭവ'ങ്ങൾ പറഞ്ഞ് താരങ്ങൾ, രസിപ്പിച്ച് കാമ്പയിൻ, ബിജു മേനോൻ- സുരാജ് ചിത്രം നാളെ തിയറ്ററിൽ

Published : Jun 20, 2024, 02:44 PM ISTUpdated : Jun 20, 2024, 02:50 PM IST
'നടന്ന സംഭവ'ങ്ങൾ പറഞ്ഞ് താരങ്ങൾ, രസിപ്പിച്ച് കാമ്പയിൻ, ബിജു മേനോൻ- സുരാജ് ചിത്രം നാളെ തിയറ്ററിൽ

Synopsis

സുരാജ് വെഞ്ഞാറമ്മൂട്, ജോണി ആന്റണി, സുധി കോപ്പ, ശ്രുതി രാമചന്ദ്രൻ തുടങ്ങി സിനിമയിലെ ബാലതാരങ്ങൾ വരെ രസകരമായ സംഭവം പറഞ്ഞിരുന്നു.  

വെള്ളിയാഴ്ച് റിലീസ് ചെയ്യുന്ന 'നടന്ന സംഭവം' എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഒരുക്കിയ താരങ്ങൾ തങ്ങളുടെ ജിവിതത്തില്‍ നടന്ന സംഭവങ്ങൾ പറയുന്ന കാമ്പയിൻ ആരാധകർ ഏറ്റെടുത്തു. സ്വന്തം ജീവിതത്തിൽ നടന്ന വളരെ രസകരമായ നടന്ന സംഭവങ്ങൾ എന്തൊക്കെയാണ് എന്നാണ് താരങ്ങൾ പറഞ്ഞത്. സുരാജ് വെഞ്ഞാറമ്മൂട്, ജോണി ആന്റണി, സുധി കോപ്പ, ശ്രുതി രാമചന്ദ്രൻ തുടങ്ങി സിനിമയിലെ ബാലതാരങ്ങൾ വരെ രസകരമായ സംഭവം പറഞ്ഞിരുന്നു.  

കൂട്ടുകാരന്റെ ഭാര്യയെ സ്ഥിരമായി ശല്യം ചെയ്തിരുന്ന ആളെ ശബ്ദം മാറ്റി വിളിച്ച് പറ്റിച്ച നടന്ന സംഭവമാണ് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞത്.  ഒരേ ദിവസം മൂന്ന് പെണ്ണുകാണൽ ചടങ്ങിന് പോയി പറ്റിയ അമളിയാണ് ജോണി ആന്റണി പങ്കുവച്ചത്. കല്യാണത്തിന് സമ്മാനം നൽകിയത് മാറിപ്പോയി പുലിവാല് പിടിച്ച കഥയുമായി സുധി കോപ്പ എത്തിയപ്പോൾ ശ്രുതി പറഞ്ഞത് റെസ്റ്റോറന്റിൽ വച്ച് ആള് മാറിപ്പോയ സംഭവമാണ്. 

അനുപ് കണ്ണൻ സ്റ്റോറിസിന്റെ യുട്യൂബ് ചാനലിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലും പബ്ലിഷ് ചെയ്ത വിഡീയോകൾക്ക് വലിയ പ്രചാരം ലഭിച്ചു. ബാലതാരങ്ങളായ ജെസ് സുജൻ, എയ്തൾ എന്നിവരും അനഘ അശോകും തങ്ങളുടെ നടന്ന സംഭവങ്ങൾ പങ്കുവെച്ചു. 

ഫാമിലി ഫൺ ഡ്രാമ ജോണറിൽ അനൂപ് കണ്ണൻ നിർമ്മിച്ച് വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജുമേനോനേയും സുരാജിനേയും കൂടാതെ  ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ,  സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ- രാജേഷ് ​ഗോപിനാഥൻ, ഛായാ​ഗ്രഹണം- മനേഷ് മാധവ്. എക്സികുട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ. സം​ഗീതം- അങ്കിത് മേനോൻ. കണ്ടന്റ് ഫാക്ടറിയാണ് പിആ‍ർ,മാർക്കറ്റിം​ഗ് ചെയ്യുന്നത്. 

'നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും, മോനെ നീ എടുത്തോന്ന് പറയും'; ജോയ് മാത്യു

https://youtu.be/DyjZfy3elN4?si=9muTV6pGPzt-J4Ah

https://youtube.com/shorts/ig5Alape7VE?si=C37nYtghIHaKkc5a

https://www.youtube.com/watch?v=AMyTKYG4qEA

https://youtube.com/shorts/f-2wgVsfXJo?si=7aF68eY7HEcpH0vX

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍