'കിലോമീറ്റേഴ്സി'നു ശേഷം ജിയോ ബേബി; സുരാജിനൊപ്പം നിമിഷ

Published : Oct 17, 2020, 02:02 PM IST
'കിലോമീറ്റേഴ്സി'നു ശേഷം ജിയോ ബേബി; സുരാജിനൊപ്പം നിമിഷ

Synopsis

ജിയോ ബേബിയുടെ നാലാമത്തെ സിനിമയാണ് ഇത്. 'കിലോമീറ്റേഴ്സി'നു പുറമെ രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങളും ജിയോ സംവിധാനം ചെയ്തിട്ടുണ്ട്.

'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഫേസ്ബുക്കിലൂടെ നാളെ പൃഥ്വിരാജ് അവതരിപ്പിക്കും. ജിയോ ബേബിയുടെ നാലാമത്തെ സിനിമയാണ് ഇത്. 'കിലോമീറ്റേഴ്സി'നു പുറമെ രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങളും ജിയോ സംവിധാനം ചെയ്തിട്ടുണ്ട്.

കൊവിഡ് പശ്ചാത്തലത്തില്‍ തീയേറ്റര്‍ റിലീസ് മുടങ്ങിയ 'കിലോമീറ്റേഴ്സ്' ഡയറക്ട് ടെലിവിഷന്‍ റിലീസ് ആയി ഏഷ്യാനെറ്റിലൂടെ തിരുവോണദിനത്തിലാണ് എത്തിയത്. പ്രീമിയറിന് മികച്ച റേറ്റിംഗ് നേടുകയും ചെയ്തിരുന്നു ചിത്രം. ഇന്ത്യ കാണാനെത്തുന്ന അമേരിക്കക്കാരി പെണ്‍കുട്ടിയും ഒരു മലയാളി യുവാവുമൊത്തുള്ള സംസ്ഥാനാന്തര യാത്രയായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസ് ആണ് ചിത്രത്തില്‍ ടൊവീനോയുടെ നായികയായി എത്തിയത്. അതേസമയം ദിലീഷ് പോത്തന്‍റെ 'തൊണ്ടിമുതലും ദൃക്‍സാക്ഷിയും' എന്ന ചിത്രത്തില്‍ സുരാജും നിമിഷയും മുന്‍പ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത ഒരു സുഹൃത്തും..'; 'ചത്താ പച്ച'യിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു?
'ഒരു കഷണം കയറിൽ ജീവിതം അവസാനിപ്പിച്ചത് കാണേണ്ടി വന്നു'; ചർച്ചയായി ആസിഫ് അലിയുടെ 'സഹദേവൻ'