ഉര്‍വശിയെ അനുകരിച്ച് 'വാനമ്പാടി'യിലെ 'നിർമ്മലേടത്തി', വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Published : Jan 20, 2023, 06:54 PM IST
ഉര്‍വശിയെ അനുകരിച്ച് 'വാനമ്പാടി'യിലെ 'നിർമ്മലേടത്തി', വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Synopsis

ഉര്‍വശിയുടെ ഭാവവും  സംഭാഷണ ശൈലിയും വീഡിയോയില്‍ ഉമാ നായര്‍ അനുകരിക്കുന്നു.  

'വാനമ്പാടി' പരമ്പരയിലെ 'നിർമ്മലേടത്തി' ആണ് ഇന്നും മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഉമാ നായർ. 'വാനമ്പാടി'ക്ക് ശേഷം നിരവധി സീരിയലുകളിൽ വ്യത്യസ്‍തതയാർന്ന കഥാപാത്രങ്ങൾ ഉമാ നായർ അവതരിപ്പിക്കുന്നുണ്ട് എങ്കിലും പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുനിർത്തിയ 'നിർമ്മലേടത്തി'യോട് ഒരു പ്രത്യേക ഇഷ്‍ടമാണ് ആരാധകർക്ക്. 'നിർമ്മലേടത്തി'ക്ക് ശേഷം 'ഇന്ദുലേഖ'യിൽ ആണ് ഉമാ നായർ എത്തുന്നത്. 'ഗൗരി എന്ന ശക്തമായ കഥാപാത്രത്തെയാണ് ഉമ അവതരിപ്പിക്കുന്നതും. 

അഭിനയത്തിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും ഉമ സജീവം ആണ്. ഒട്ടുമിക്ക എല്ലാ വിശേഷങ്ങളും ഉമാ സാമൂഹ്യ മാധ്യമത്തില്‍ പങ്കിടാറുണ്ട്. സീരിയലിലെ സൗഹൃദങ്ങളെ പറ്റിയും, കുടുംബത്തിലെ സന്തോഷത്തെക്കുറിച്ചും എല്ലാം ഉമ നായർ പ്രേക്ഷകരോട് പറയാറുണ്ട്. പുതിയ ഡബ്‍സ്‍മാഷ് വീഡിയോയാണ് താരത്തിന്റെ പുതിയ പോസ്റ്റ്‌.

മോഹൻലാലും ഉർവശിയും ചേർന്ന് അഭിനയിച്ച സീൻ ആണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. ഉർവശി ചെയ്‍ത വേഷത്തെ തന്റേതായ ശൈലിയിൽ എന്നാൽ മികച്ച രീതിയിലാണ് താരം അവതരിപ്പിക്കുന്നത്. ഉര്‍വശിയുടെ ഭാവത്തിനും സംഭാഷണ ശൈലിക്കുമൊപ്പം വീഡിയോയില്‍ ഉമാ നായരുടെയും പ്രകടനം ഒത്തുപോകുന്നുണ്ടെന്ന്  ആരാധകര്‍ പറയുന്നു. ഞങ്ങളുടെ ചേച്ചിയമ്മ എന്നാണ് കമന്റുമായി എത്തിയ ആരാധകര്‍ താരത്തിന്റെ ഭാവാഭിനയത്തെ കുറിച്ചും എടുത്തു പറയുന്നുണ്ട്.

'കുടുംബ ജീവിതത്തിൽ പ്രശ്‍നം വന്നപ്പോൾ താൻ കാട്ടിൽ അകപ്പെട്ടപോലെയായിരുന്നുവെന്നായിരുന്നു ഉമാ നായര്‍ മുമ്പ് പറഞ്ഞത്. അവിടെ വെച്ചാണ് ഞാൻ ജീവിതത്തിൽ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞത്. ഇനി ഞാൻ ഒറ്റയ്ക്കാണ് ആ പ്രശ്‍നങ്ങളിൽ നിന്ന് കയറി വരേണ്ടതെന്ന് അന്ന് ഞാൻ മനസിലാക്കി. അതിൽ നിന്നും കരകയറി വരേണ്ടത് എന്റെ ആവശ്യം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. കല്ലും മുള്ളും തീയും നിറഞ്ഞ വഴികളിലൂടെയാണ് പിന്നീട് സഞ്ചരിച്ചത്' എന്നായിരുന്നു കുടുംബ ജീവിതത്തെ കുറിച്ച് താരം തുറന്ന് പറഞ്ഞത്.

Read More: പാട്ടുപാടി പ്രേക്ഷകരെ കയ്യിലെടുത്ത് അനുശ്രീ, താരത്തെ അഭിനന്ദിച്ച് ആരാധകരും- വീഡിയോ

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ