ധ്യാനിനും സുരാജിനും ഒപ്പം തെയ്യക്കോലവും; ശ്രദ്ധനേടി 'ഹിഗ്വിറ്റ' പുതിയ പോസ്റ്റർ

Published : Dec 27, 2022, 10:35 PM IST
ധ്യാനിനും സുരാജിനും ഒപ്പം തെയ്യക്കോലവും; ശ്രദ്ധനേടി 'ഹിഗ്വിറ്റ' പുതിയ പോസ്റ്റർ

Synopsis

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹിഗ്വിറ്റയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയിരുന്നു.

സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഹിഗ്വിറ്റ'യുടെ പുതിയ പോസ്റ്റർ ശ്രദ്ധനേടുന്നു. ധ്യാൻ ശ്രീനിവാസനും സുരാജും അവതരിപ്പിക്കുന്ന കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. ഒപ്പം തെയ്യക്കോലവും കാണാം. ഹേമന്ത് ജി.നായർ കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. 

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹിഗ്വിറ്റയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയിരുന്നു. ഫിലിം ചേമ്പർ കത്ത് ഇല്ലാതെ ആണ് സെൻസർ ബോർഡ്‌ സർട്ടിഫിക്കറ്റ് നൽകിയതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. പേരിന്‍റെ കാര്യത്തിൽ എൻ എസ് മാധവനുമായി ധാരണയില്ലെത്താതെ സെൻസർ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള കത്ത് നൽകില്ലെന്നാണ് ഫിലിം ചേന്പർ നിലപാട്. ജനുവരി ആദ്യ വാരം സിനിമയുടെ റിലീസിന് ശ്രമിക്കുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

മനോജ്.കെ.ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം ,ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വിനായക് ശശികുമാർ ,ധന്യാ നിഖിൽ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. ഫാസിൽ നാസർ ഛായാഗ്രാഹണവും പ്രസീത് നാരായണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം - സുനിൽ കുമാർ.മേക്കപ്പ് - അമൽ ചന്ദ്രൻ 'കോസ്റ്റ്യും - ഡിസൈൻ - നിസ്സാർ റഹ്മത്ത്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കുടമാളൂർ രാജാജി. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - അരുൺ.ഡി. ജോസ്.ആകാശ് രാംകുമാർ,പ്രൊഡക്ഷൻ മാനേജേഴ്സ് - നോബിൾ ജേക്കബ്, എബി കോടിയാട്ട്,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് - ഈ, കുര്യൻ, വാഴൂർ ജോസ്.

തന്‍റെ ചെറുകഥയായ ഹിഗ്വിറ്റയുടെ പേര് അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് എന്‍ എസ് മാധവന്‍ നേരത്തെ രംഗത്ത് വന്നത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെ ചിത്രത്തിന് വിലക്കും ഫിലിം ചേംബര്‍ ഏര്‍പ്പെടുത്തി. എൻ എസ് മാധവന്റെ ചെറുകഥയും സിനിമയും തമ്മിൽ ബന്ധമില്ലെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ഫിലിം ചേംബറിന്റെ വിലക്കിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അത് അനുകരണമല്ല, ഒറിജിനൽ തന്നെ; വൈറല്‍ സുരേഷ് ഗോപി ശബ്ദത്തിന്റെ ഉടമ ഇവിടെയുണ്ട്

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ