സുരാജിന്‍റെ 'ഹെവന്‍' ഒടിടി റിലീസിന്; ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ

Published : Aug 09, 2022, 06:57 PM IST
സുരാജിന്‍റെ 'ഹെവന്‍' ഒടിടി റിലീസിന്; ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ

Synopsis

റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നവാഗതനായ ഉണ്ണി ഗോവിന്ദ്‍രാജ് സംവിധാനം ചെയ്‍ത ഹെവന്‍ എന്ന ചിത്രത്തിന് ഒടിടി റിലീസ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ തീയതി പ്രഖ്യാപിച്ചിട്ടില്ല. സുരാജിന്‍റെ മറ്റൊരു പൊലീസ് വേഷമാണ് ഈ ചിത്രത്തില്‍.

അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടി ആര്‍ രഘുരാജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പി എസ് സുബ്രഹ്‍മണ്യന്‍, ഉണ്ണി ഗോവിന്ദ്‍രാജ് എന്നിവരുടേതാണ് രചന. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, സംഗീതം ഗോപി സുന്ദര്‍, വരികള്‍ അന്‍വര്‍ അലി, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, എഡിറ്റിംഗ് ടോബി ജോണ്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, സംഘട്ടനം മാഫിയ ശശി, സൌണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, കളറിസ്റ്റ് ശ്രിക് വാര്യര്‍, പിആര്‍ഒ ശബരി. ജൂണില്‍ ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്.

ALSO READ : അഞ്ച് വര്‍ഷത്തിനു ശേഷം രഞ്ജിത്ത്, മമ്മൂട്ടി; ചിത്രീകരണം വൈകാതെ

ഈ വര്‍ഷം പുറത്തെത്തിയ ചിത്രങ്ങളില്‍ പൃഥ്വിരാജിനൊപ്പം പ്രധാന വേഷത്തിലെത്തിയ ജന ഗണ മനയാണ് സുരാജിന്‍റെ വന്‍ ഹിറ്റ്. ഏപ്രില്‍ 28ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ബോക്സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. കൊവിഡിനു ശേഷം മലയാളത്തില്‍ സംഭവിച്ച അപൂര്‍വ്വം സാമ്പത്തിക വിജയങ്ങളില്‍ ഒന്നാണ് ഈ ചിത്രം. തിയറ്ററിനു ശേഷം ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സില്‍ എത്തിയപ്പോഴും ചിത്രം പ്രേക്ഷകപ്രീതി നേടിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ