
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിനഞ്ച് തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. പ്രശസ്‍ത സംഗീത സംവിധായകൻ, സ്റ്റീഫൻ ദേവസ്സിയുടെ ഉടമസ്ഥതയിലുള്ള കളമശ്ശേരിയിലെ എസ്.ഡി. സ്കെയിപ്സ്, ,സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. തികച്ചും ലളിതമായ ചടങ്ങിൽ നടൻ ഇന്ദ്രജിത്ത്, സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിധിൻ മൈക്കിൾ ഫസ്റ്റ് ക്ലാപ്പും നൽകി.
നേരത്തേ അഭിനേതക്കളും അണിയറ പ്രവർത്തകരുമായ സംവിധായകൻ പ്രശാന്ത് വിജയകുമാർ, തിരക്കഥാകൃത്ത് രെജീഷ് മിഥില , കലാസംവിധായകൻ ഷംജിത്ത് രവി, നിർമ്മാതാവ് ഷനാസ് ഹമീദ്, ഇന്ദ്രൻസ്, കോട്ടയം നസീർ ബാലു വർഗീസ്, . ഉണ്ണിരാജ,എന്നിവർ ഭദ്രദീപം തെളിയിച്ചു. കലാസംവിധായകൻ ഷംജിത്ത് രവി ഒരുക്കിയ പടു കൂറ്റൻ സെറ്റിൽ ഇന്ദ്രൻസും, ബോളിവുഡ് മോഡലും. നടിയുമായ അജ്ഞലി സിംഗും പങ്കെടുക്കുന്ന ഒരു ഗാനരംഗമാണ് ആദ്യം ചിത്രീകരിക്കപ്പെടുന്നത്. നാലു ദിവസത്തോളം നീണ്ടുനിൽക്കുന്നതാണ് ഈ ഗാന രംഗം.
ക്വീൻ ഐലന്റ് എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ഈ ഐലന്റിൽ നിരവധി പ്രശ്നങ്ങളളും,അൽപ്പം തരികിട പരിപാടികളുമായികഴിയുന്ന എഡിസൺഎന്ന യുവാവിൻ്റെ ജീവിതത്തിലേക്ക് , എഡിസനേക്കാളും വലിയ പ്രശ്‍നങ്ങളുമായി, അനന്തരവൻ ഗബ്രിയേൽ കൂടി കടന്നു വരുന്നതോടെ ഉണ്ടാകുന്ന പ്രശ്‍നങ്ങളാണ് അത്യന്തം നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. മുഴുനീള ഫൺ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും, ബാലു വർഗീസ്സുമാണ് എഡിസൺ, ഗബ്രിയേൽ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നർമ്മ ഭാവങ്ങളെ അത്യന്തം മികവോടെ അവതരിപ്പിക്കുവാൻ കഴിവുള്ള'ഇരുവരും ചേർന്ന് അരങ്ങുതകർക്കുന്ന ചിത്രംകൂടിയായിരിക്കും റൺ മാമാ റൺ,.
ബാബുരാജ്, ഷമ്മി തിലകൻ,കോട്ടയം നസീർ, ജനാർദ്ദനൻ,ഉണ്ണിരാജ, 'നസീർ സംക്രാന്തി, ബോളിവുഡ് നടൻ പങ്കജ്ജാഎന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു..: സ്റ്റോറി ലാബ്മൂവീസിൻ്റെ ബാനറിൽ ഷനാസ് ഹമീദ്, പ്രശാന്ത് വിജയകുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രെജീഷ് മിഥിലയുടേതാണ് കഥയും, തിരക്കഥയും, സംഭാഷണവും 'സംഗീതം - ഗോപി സുന്ദർ 'ഛായാഗ്രഹണം - കിരൺ കിഷോർ. എഡിറ്റിംഗ് -വി. സാജൻ. കലാ സംവിധാനം - ഷംജിത്ത് രവി. കോസ്റ്റ്യും ഡിസൈൻ- സൂര്യ ശേഖർ. മേക്കപ്പ് - റോണക്സ് സേവ്യർ. സ്റ്റിൽസ് - ശ്രീജിത്ത് ചെട്ടിപ്പടി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിധിൻ മൈക്കിൾ. അസ്സോസ്സിയേറ്റ് ഡയറക്ടർ - അഖിൽ വി. മാധവ് 'സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി ഷോ ബി പോൾ രാജ്. പ്രൊഡക്ഷൻ മാനേജർ --സുന്നിൽ .പി.എസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നസീർ കാരത്തൂർ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ. കൊച്ചിയിലും കൊൽക്കത്തയിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണംപൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ