'ആ പിള്ളേരുടെ അവസ്ഥ നെഞ്ചിൽ തോട്ടെടോ'; തരുണ്‍ മൂര്‍ത്തിയോട് സുരേഷ് ഗോപി

By Web TeamFirst Published May 22, 2021, 5:06 PM IST
Highlights

തരുണ്‍ മൂര്‍ത്തി തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം പൊലീസിലെ സൈബര്‍ ക്രൈം വിഭാഗത്തിനു മുന്നിലെത്തിയ ഒരു യഥാര്‍ഥ പൈറസി കേസിനെ അധികരിച്ചാണ്.

ല കോണുകളിൽ നിന്നും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത 'ഓപ്പറേഷൻ ജാവ' എന്ന ചിത്രം. ഇപ്പോഴിതാ തരുൺ മൂർത്തിയെ ഫോണിലൂടെ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് നടൻ സുരേഷ് ​ഗോപി. തരുൺ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ച് സുരേഷ് ഗോപിയും പോസ്റ്റിട്ടിട്ടുണ്ട്. 

''ആ പിള്ളേരുടെ അവസ്ഥ നെഞ്ചില്‍ തോട്ടെടോ അവസാന വാചകം നീറി ഇങ്ങനെ കിടപ്പുണ്ട്. സിനിമ സംസാരിച്ച രാഷ്ട്രീയത്തിന് എന്തൊക്കെ ചെയ്യാന്‍ പറ്റുമോ എന്നെ കൊണ്ട് പറ്റുന്നത് എല്ലാം ഞാന്‍ ചെയ്യും'' എന്ന് സുരേഷ് ഗോപി പറഞ്ഞതായി തരുണ്‍ മൂര്‍ത്തി കുറിക്കുന്നു. 

''തരുൺ മൂർത്തിയെ വിളിച്ച് സംസാരിച്ചു. സിനിമ വളരെ മികച്ചതായിരുന്നു, മാത്രമല്ല അതിന്റെ രചനയും സംവിധാനവും ഒരുപോലെ പ്രശംസനീയമാണ്. ശ്രദ്ധേയവും ഫലപ്രദവുമായ നിർമ്മാണം ഞാൻ പൂർണ്ണമായും ആസ്വദിച്ചു. പ്രസാന്ത്, ഇർഷാദ്, ബിനു പപ്പു, ബാലു വർഗ്ഗീസ്, ലുക്മാൻ, വിനായകൻ, തുടങ്ങി എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്, '' എന്നാണ് സുരേഷ് ​ഗോപി കുറിച്ചത്. 

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചിത്രം സീ 5ലൂടെ സ്ട്രീം ചെയ്യാൻ ആരംഭിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. തരുണ്‍ മൂര്‍ത്തി തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം പൊലീസിലെ സൈബര്‍ ക്രൈം വിഭാഗത്തിനു മുന്നിലെത്തിയ ഒരു യഥാര്‍ഥ പൈറസി കേസിനെ അധികരിച്ചാണ്. ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, അലക്സാണ്ടര്‍ പ്രശാന്ത്, വിനീത കോശി, വിനായകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫൈസ് സിദ്ദിഖ് ആയിരുന്നു ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതവും. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!