
കൊച്ചി: സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെ. എസ്. കെ’ . ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് JSK യുടെ പൂർണരൂപം. ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ. എസ്. കെ യിൽ എത്തുന്നു.
വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരുകയാണ്. ഏറെ നാളുകൾക്കു ശേഷമാണു വക്കീൽ വേഷത്തിൽ സുരേഷ് ഗോപി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. "ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം, അത് തുടരും" എന്ന ടാഗ് ലൈനോടെ എത്തിയ JSK യുടെ പുതിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സൂപ്പർതാരം മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. മാധവ് സുരേഷ്, അക്സർ അലി, ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ് , യദു കൃഷ്ണ, ജയൻ ചേർത്തല, രജത്ത് മേനോൻ, ഷഫീർ ഖാൻ, കോട്ടയം രമേശ്,അഭിഷേക് രവീന്ദ്രൻ, നിസ്താർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, ദിലീപ് മേനോൻ, ജോമോൻ ജോഷി, വൈഷ്ണവി രാജ്, മഞ്ജു ശ്രീ, ദിനി, ജോസ് ചെങ്ങന്നൂർ, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് മറ്റുള്ള താരങ്ങൾ
കോസ്മോസ് എന്റർടൈൻമെന്റും ഇഫാർ മീഡിയയും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ജെ ഫാനിന്ത്ര കുമാർ, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുജിത് നായരും, കിരൺ രാജുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് .ഡി ഒ പി - റെണദിവേ,എഡിറ്റർ സംജിത് മുഹമ്മദ്, മ്യുസിക് ഗിരീഷ് നാരായണൻ, റീ റെക്കോർഡിങ് - ക്രിസ്റ്റോ ജോബി , അഡീഷണൽ സ്ക്രീൻപ്ലേ ആൻഡ് ഡയലോഗ് - ജയ് വിഷ്ണു, മുനീർ മുഹമ്മദുണ്ണി
വിഷ്ണു വംശ, ചീഫ് അസോസിയേറ്റ് ഡയറെക്ടെഴ്സ് - രാജേഷ് അടൂർ, കെ ജെ വിനയൻ, കോസ്റ്റും ഡിസൈനർ - അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ - അമൃതാ മോഹനൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, ശബരി കൃഷ്ണ, മേക്കപ്പ് - പ്രദീപ് രംഗൻ, ആർട്ട് ഡയറക്ഷൻ - ജയൻ ക്രയോൺ, വി എഫ് എക്സ് - ഐഡന്റ് ലാബ്, ആക്ഷൻ കൊറിയോഗ്രാഫി - മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, സ്റ്റിൽസ് - ജെഫിൻ ബിജോയ്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്‍റെ വിതരണം നടത്തുക. കോൺടെന്റ് കോർഡിനേഷൻ - അനന്തു സുരേഷ്( എന്റർടൈൻമെന്റ് കോർണർ )
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ