
സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് 'ഗരുഡൻ'. അരുണ്‍ വര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. മിഥുൻ മാനുവൽ തോമസ്സിന്റേതാണ് തിരക്കഥ. സുരേഷ് ഗോപി ചിത്രം 12ന് തുടങ്ങുമെന്നാണ് പുതിയ വാര്‍ത്ത.
മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ അമ്പതോളം ആഡ് ഫിലിമുകൾ ഒരുക്കി ഏറെ പ്രശസ്‍തനാണ്. 'കടുവ' എന്ന ചിത്രത്തിലെ 'പാലാപ്പള്ളി തിരുപ്പള്ളി' എന്ന പ്രചാരം നേടിയ ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോ, 'കാപ്പ'യിലെ ഒരു പ്രമോ സോംങ് എന്നിവ ഷൂട്ടു ചെയ്‍തതും അരുൺ വർമ്മയാണ്. 'ഗരുഡൻ' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം അജയ് ഡേവിഡ് കാച്ചപ്പിളളിയാണ്. ശ്രീജിത്ത് സാരംഗാണ് ചിത്രത്തിന്റെ എഡിറ്റര്‍. തികഞ്ഞ ലീഗൽ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന 'ഗരുഡൻ' നിയമയുദ്ധത്തിന്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്. നിയമത്തിന്റെ തലനാരിഴ കീറി മുറിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഏറെ പുതുമയും, ആകാംക്ഷയും നൽകുന്നതായിരിക്കും. സുരേഷ് ഗോപിയും ബിജു മേനോനും നിയമയുദ്ധത്തിന്റെ വക്താക്കളായി അങ്കം കുറിക്കുമ്പോൾ, മുൻ നായിക അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള , മേജർ രവി, ജയിസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഡിക്സൻ പെടുത്താസ്. മേക്കഷ് റോണക്സ് സേവ്യർ ആണ്. കോസ്റ്റ്യും ഡിസൈൻ സ്റ്റെഫി സേവ്യർ, പിആര്‍ഒ വാഴൂര്‍ ജോസ്..
ബിജു മേനോൻ ചിത്രമായി ഒടുവിലെത്തിയത് 'തങ്കം' ആണ്. സഹീദ് അറാഫത്താണ് ചിത്രത്തിന്റെ സംവിധായകൻ. ശ്യാം പുഷ്‍കരൻ തിരക്കഥ എഴുതിയിരിക്കുന്നു. 'തങ്കം' എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് പ്രധാന വേഷങ്ങളിലുള്ളത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‍കരൻ എന്നിവർ ചേർന്നാണ്. കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്. 'തങ്കം' എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ്. സുരേഷ് ഗോപി ചിത്രമായി ഒടുവിലെത്തിയത് 'മേം ഹൂം മൂസ'യാണ്. ജിബു ജേക്കബാണ് ചിത്രത്തിന്റെ സംവിധായകൻ. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ദില്ലി, ജയ്‍പൂർ, പുഞ്ച്, വാഗാ ബോർഡർ, എന്നിവിടങ്ങളിലായാണ് ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്. കോൺഫിഡന്റ് ഗ്രൂപ്പ്, ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചിത്രം നിർമ്മിച്ചിരിക്കുന്നു. ദില്ലി, ജയ്‍പൂർ, പുഞ്ച്, വാഗാ ബോർഡർ, എന്നിവിടങ്ങളിലായാണ് ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്. വിഷ്‍ണു നാരായണൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.
Read More: വെല്ലുവിളി നിറഞ്ഞ പ്രദേശങ്ങളിലൂടെയുള്ള റൈഡിംഗ് നടത്തി, അജിത്തിന്റെ പുതിയ പ്ലാനും പുറത്ത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ