ജോഷി-സുരേഷ് ​ഗോപി ഹിറ്റ് കൂട്ടുകെട്ട് വീണ്ടും; 'പാപ്പനി'ൽ ​ഗോകുൽ സുരേഷും

Published : Feb 15, 2021, 01:02 PM ISTUpdated : Feb 15, 2021, 01:06 PM IST
ജോഷി-സുരേഷ് ​ഗോപി ഹിറ്റ് കൂട്ടുകെട്ട് വീണ്ടും; 'പാപ്പനി'ൽ ​ഗോകുൽ സുരേഷും

Synopsis

ആര്‍ ജെ ഷാന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്

സുരേഷ് ഗോപി വീണ്ടും കാക്കിയിട്ട് പൊലീസ് റോളില്‍. ഏഴ് വർഷങ്ങൾക്ക് ശേഷം ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഐപിഎസ് ഓഫീസറാകുന്നത്. മാത്യൂസ് പാപ്പനെന്ന പോലീസ് ഓഫിസറുടെ റോളിലാണ് സുരേഷ് ഗോപി എത്തുന്നത്. ആര്‍ ജെ ഷാന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ്‌ഗോപിയുടെ 252-ാമത്തെ ചിത്രംകൂടിയാണിത്.
 

"BOX-OFFICINNNNNG" #PAAPPAN with The MASTER 'MAGNUM - CINE MAGNUM' 🎥❤️ #SG252 #Joshiy Sunny Wayne Nyla Usha Neeta...

Posted by Suresh Gopi on Sunday, 14 February 2021

 

മലയാളസിനിമയ്ക്ക് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ജോഷി-സുരേഷ്‌ഗോപി. ലേലം, വാഴുന്നോര്‍, പത്രം, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് അങ്ങനെ പോകുന്നു ഹിറ്റുകളുടെ ആ നിര. നീണ്ട നാളുകള്‍ക്കുശേഷം ജോഷി പൊലീസ് സ്‌റ്റോറി ചെയ്യുന്നുവെന്നുമാത്രമല്ല സുരേഷ്‌ഗോപിയും പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന റോളിലുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്നത് ഇതാദ്യമാണ്. മാര്‍ച്ച് അഞ്ചിന് പാപ്പന്‍ ഷൂട്ടിംഗ് ആരംഭിക്കും. പൂമരം ഫെയിം നിതാ പിള്ളയും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന ഐപിഎസ് ഓഫീസറുടെ മകളുടെ റോളിലാണ് നിതാ പിള്ള. മാര്‍ച്ച് അഞ്ചിന് പാപ്പന്‍ ഷൂട്ടിംഗ് ആരംഭിക്കും. ജോഷിക്കൊപ്പം വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശം അടക്കാനാകുന്നില്ലെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

സൂപ്പർ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് 'പാപ്പൻ'. ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്‌, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട് നിമേഷ് എം താനൂർ. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്നാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മെല്ലെപ്പോക്ക് പ്രതിഷേധാര്‍ഹം'; പി ടി കുഞ്ഞുമുഹമ്മദിന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി
'അഖിൽ അതിജീവിത കടന്ന് പോയത് കൂടി ഓർക്കണമായിരുന്നു'; നാദിറ | IFFK | Nadira Mehrin