‘മധുര’മൂറുന്ന പ്രണയവുമായി ജോജുവും ശ്രുതിയും; ടീസർ

Published : Feb 15, 2021, 12:27 PM IST
‘മധുര’മൂറുന്ന പ്രണയവുമായി ജോജുവും ശ്രുതിയും;  ടീസർ

Synopsis

ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്

ജൂൺ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ അഹമ്മദ് ഖബീർ കഥയെഴുതി സംവിധാനം ചെയ്യുന്ന മധുരം എന്ന സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങി. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു ക്രിയേഷൻസിന്റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ"ജോജു ജോർജ്, അർജുൻ അശോകൻ  നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ഒരു പ്രണയ കഥയാണ് മധുരം പറയുന്നത്. പ്രധാന താരങ്ങളോടൊപ്പം തന്നെ നൂറോളം മറ്റു താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നു ചിത്രത്തിന്റെ ക്യാമറ ജിതിൻ സ്റ്റാനിസ്‌ലാസ്. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിങ് മഹേഷ്‌ ബുവനെന്തു , ആർട്ട് ഡയറക്ടർ ദിലീപ് നാഥ്‌, കോസ്റ്റ്യൂം ഡിസൈനെർ സമീറ സനീഷ്, മേക്കപ്പ് റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈനെർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ്. ദേവ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളിയുടെ സിനിമാസംസ്കാരത്തെ രൂപപ്പെടുത്തിയ ഐഎഫ്എഫ്കെ
അമരത്വത്തിന്റെ രാഷ്ട്രീയവുമായി ആദിത്യ ബേബിയുടെ 'അംബ്രോസിയ' | IFFK 2025