Paappan : 'പാപ്പൻ', സുരേഷ് ഗോപി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

Published : May 03, 2022, 10:55 AM ISTUpdated : May 03, 2022, 05:56 PM IST
Paappan : 'പാപ്പൻ', സുരേഷ് ഗോപി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

Synopsis

ഈദ് മുബാറക്ക് ആശംസകളുമായിട്ടാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത് (Paappan).

സുരേഷ് ഗോപിയുടേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'പാപ്പൻ'. ജോഷിയാണ് 'പാപ്പൻ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ജോഷിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് (Paappan).

സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുല്‍ സുരേഷിനെയും പോസ്റ്ററില്‍ കാണാം. ഈദ് മുബാറക്ക് ആശംസകളുമായിട്ടാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്യാം ശശിധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.


'എബ്രഹാം മാത്യു മാത്തന്‍' എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്‍റെ പേര്.  ക്രൈം ബ്രാഞ്ചില്‍ ഓഫീസര്‍ ആയിരുന്ന ആളാണ് എബ്രഹാം മാത്യു മാത്തൻ ഐപിഎസ്. വളണ്ടറി റിട്ടയര്‍ ചെയ്‍ത കഥാപാത്രം ആയിട്ടാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. പാപ്പൻ' എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇത് ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു ട്രെയ്‍ലര്‍. തിയറ്ററുകളില്‍ ആവേശമുണ്ടാക്കാന്‍ സാധ്യതയുള്ള ചിത്രമെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന പ്രതീക്ഷ.  ചിത്രം ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിക്കുമെന്നാണ് ട്രെയിലര്‍ കണ്ട് പ്രേക്ഷക പ്രതികരണങ്ങൾ. ഗോകുല്‍ സുരേഷിന്റെ കഥാപാത്രം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. നീത പിള്ള 'എഎസ്‍പിയായ മേഴ്‍സി അബ്രഹാം' ആയിട്ട് അഭിനയിക്കുന്നു. 'പാപ്പൻ' എന്ന പുതിയ ചിത്രത്തില്‍ മുഖ്യമന്ത്രിയായിട്ട് ജനാര്‍ദ്ദനൻ ആണ്.

'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. 'ലേലം', 'പത്രം', 'വാഴുന്നോര്‍' തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പാപ്പന്‍'.

തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയും പ്രവര്‍ത്തിക്കുന്നു.. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, തുടങ്ങിയവരും അഭിനയിക്കുന്നു.

Read More : 'ഞാന്‍ ചെയ്‍ത ശരികളില്‍ തെറ്റുകളുണ്ട്'; വീണ്ടും പൊലീസ് യൂണിഫോമില്‍ സുരേഷ് ഗോപി; പാപ്പന്‍ ട്രെയ്‍ലര്‍

റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാനിന്‍റേതാണ് ചിത്രത്തിന്‍റെ രചന. സംഗീതം ജേക്സ് ബിജോയ്. സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദ്, ശ്രീശങ്കർ, കലാസംവിധാനം നിമേഷ് എം താനൂർ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്‍ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്‍ണൻ, ഡിസൈൻസ് ഓൾഡ് മങ്ക്സ്, പിആർഒ വാഴൂർ ജോസ്,മഞ്‍ജു ഗോപിനാഥ്, ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം.. അടുത്തിടെ തന്റെ 253മത്തെ ചിത്രവും സുരേഷ് ​ഗോപി പ്രഖ്യാപിച്ചിരുന്നു. ജിബു ജേക്കബ് ആണ് ചിത്രത്തിന്റെ സംവിധാനം. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'