ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരേയൊരു ദാദ, ജന്മദിന ആശംസകളുമായി സുരേഷ് ഗോപി

By Web TeamFirst Published Jul 8, 2021, 10:59 AM IST
Highlights

ഗാംഗുലിക്ക് ആശംകളുമായി സുരേഷ് ഗോപി.

ഇന്ത്യൻ ക്രിക്കറ്റിന്റെ ദിശ മാറ്റിയ ക്യാപ്റ്റനായിരുന്നു സൗരവ് ഗാംഗുലി. ആവേശത്തോടെ പോരാടാൻ ടീമിനെ പ്രചോദിപ്പിച്ച നായകൻ. ഗാംഗുലിയുടെ ക്യാപ്റ്റൻസിയാണ് ഇന്ത്യയുടെ പല പ്രമുഖ ടീമംഗങ്ങളെയും വാര്‍ത്തെടുത്തത്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സൗരവ് ഗാംഗുലിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

ഇന്ന് ഗാംഗുലിയുടെ 49-ാം ജന്മദിനമാണ്. ഒട്ടേറെ പേരാണ് ഗാംഗുലിക്ക് ആശംസകളുമായി എത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉന്നതിക്ക് നിര്‍ണ്ണായക സംഭാവന നല്‍കിയ ലീഡര്‍, മികച്ച ജന്മദിനം ആശംസിക്കുന്നുവെന്ന് സുരേഷ് ഗോപി എഴുതിയിരിക്കുന്നു. സുരേഷ് ഗോപിയുടെ ആശംസയ്‍ക്കും ഒരുപാടേ പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

ഗാംഗുലി 1992 ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യൻ ടീമിലേക്ക് എത്തിയെങ്കിലും ഒരു മത്സരത്തിനും ഇറങ്ങാനായിരുന്നില്ല.

ഒടുവില്‍ 1996-ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്‍ത സൗരവ് ഗാംഗുലി സെഞ്ച്വറി നേടി വരവറിയിച്ചു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!