എംഎല്‍എ നിലമേല്‍ രാജനായി സുരേഷ്‍ കൃഷ്‍ണ, വണ്‍ ക്യാരക്ടര്‍ പോസ്റ്റര്‍

By Web TeamFirst Published Mar 17, 2021, 5:06 PM IST
Highlights

സുരേഷ് കൃഷ്‍ണയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് വണ്‍. കടയ്‍ക്കല്‍ ചന്ദ്രനായിട്ടാണ് മമ്മൂട്ടി സിനിമയില്‍ വേഷമിടുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്ന സുരേഷ് കൃഷ്‍ണയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. താരങ്ങള്‍ അടക്കമുള്ളവര്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എംഎല്‍എ നിലമേല്‍ രാജന്‍ എന്ന കഥാപാത്രമായിട്ടാണ് സുരേഷ് കൃഷ്‍ണ ചിത്രത്തില്‍ അഭിനയിക്കുന്നത്.

പ്രതിപക്ഷനേതാവായി മുരളി ഗോപിയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചീഫ് സെക്രട്ടറിയായി സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്‍ണനും അഭിനയിക്കുന്നു.  സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബോബി- സഞ്‍ജയ് തിരക്കഥ എഴുതുന്ന സിനിമയുടെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയായ മമ്മൂട്ടിക്ക് പുറമേ പ്രതിപക്ഷ നേതാവ് മാടമ്പള്ളി ജയാനന്ദനായ മുരളി ഗോപിയും ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇഹാന കൃഷ്‍ണകുമാര്‍, നിമിഷ സജയൻ, ശങ്കര്‍ രാമകൃഷ്‍ണൻ, രഞ്‍ജിത്ത് തുടങ്ങിയവരെയെല്ലാം ട്രെയിലറില്‍ കാണാം.

മമ്മൂട്ടിയുടെ അഭിനയം തന്നെയാകും ചിത്രത്തിന്റെ ആകര്‍ഷണം.

കേവലം രാഷ്‍ട്രീയ സിനിമയെന്നതിലുപരി കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്നതാകും വണ്‍.

click me!