പ്രണയം തോന്നിയ നടി ആരെന്ന് വെളിപ്പെടുത്തി സുരേഷ് റെയ്‍ന

Web Desk   | Asianet News
Published : Feb 21, 2020, 01:01 PM IST
പ്രണയം തോന്നിയ നടി ആരെന്ന് വെളിപ്പെടുത്തി സുരേഷ് റെയ്‍ന

Synopsis

ആരോടാണ് ആരാധന തോന്നിയത് എന്ന് വെളിപ്പെടുത്തി ക്രിക്കറ്റ് താരം സുരേഷ് റെയ്‍ന.

ഹിന്ദി സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മില്‍ വിവാഹം നടക്കുന്നത് സാധാരണയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി തന്നെ സിനിമാ ലോകത്ത് നിന്നുള്ള അനുഷ്‍ക ശര്‍മ്മയെയാണ് തന്റെ പങ്കാളിയാക്കിയിരിക്കുന്നത്. സിനിമാലോകത്ത് നിന്നും ക്രിക്കറ്റില്‍ നിന്നുമുള്ള പ്രണയപരാജയവും വാര്‍ത്തയാകാറുണ്ട്. തനിക്ക് ഏറ്റവും ആരാധന തോന്നിയിരുന്ന ഹിന്ദി നടി ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്‍ന. സൊണാലി ബിന്ദ്രയോടാണ് തനിക്ക് ആരാധന തോന്നിയതെന്ന് സുരേഷ് റെയ്‍ന പറയുന്നു.

കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സൊണാലി ബിന്ദ്രയോട് കടുത്ത പ്രണയം തോന്നിയിരുന്നു. അവരോടൊപ്പം ഡേറ്റിംഗ് നടത്താൻ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ ജീവിതത്തില്‍ തന്റെ നാലു വയസ്സുകാരി മകളാണ് ഏറ്റവും വലിയ പിന്തുണയെന്ന് സുരേഷ് റെയ്‍ന പറയുന്നു. അവളോടൊപ്പമുള്ള ഓരോ നിമിഷവും വിലമതിക്കാനാകാത്തതാണ്. അവളുടെ വരവ് ജീവിതം തന്റെ ജീവിതം തന്നെ മാറ്റിയെന്ന് സുരേഷ് റെയ്‍ന പറയുന്നു.

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ