"നമുക്ക് അവിടെ ബന്ധങ്ങളുണ്ടെങ്കിൽ, അവരെ പിണക്കേണ്ടി വരുമോ എന്ന തോന്നലൊക്കെ വരും."

സിനിമാ ലോകത്ത് നിന്ന് മിനിസ്‌ക്രീനിലേക്ക് എത്തിയ താരമാണ് ധന്യ മേരി വര്‍ഗീസ്. ബിഗ്‌ ബോസ് സീസൺ ഫോറിലെ കരുത്തുറ്റ മത്സരാർഥി കൂടിയായിരുന്നു താരം. 'തലപ്പാവ്', 'വൈരം', 'റെഡ് ചില്ലീസ്', 'കേരള കഫേ', 'ദ്രോണ', 'കരയിലേക്കൊരു കടല്‍ ദൂരം', 'നായകന്‍', 'പ്രണയം' തുടങ്ങിയ സിനിമകളിലൂടെയാണ് ധന്യ മേരി വര്‍ഗീസ് സിനിമയില്‍ കാലുറപ്പിച്ചത്. എന്നാൽ, സിനിമയിലുള്ളതിനെക്കാള്‍ അധികം ധന്യ മേരി വര്‍ഗീസ് ആരാധകരെ നേടിയത് 'സീത കല്യാണം' എന്ന സീരിയലിലൂടെയാണ്. നടൻ സാജൻ സൂര്യക്കൊപ്പം നൽകിയ പുതിയ അഭിമുഖത്തിൽ ബിഗ് സ് അനുഭവങ്ങളെക്കുറിച്ചും ധന്യ സംസാരിക്കുന്നുണ്ട്. പരിചയം ഉള്ളവർ ബിഗ് ബോസിൽ വരാതിരിക്കുന്നതാണ് നല്ലതെന്ന് ധന്യ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

''പരിചയം ഉള്ളവർ നമുക്കൊപ്പം ബിഗ് ബോസിൽ വരല്ലേ എന്ന് പ്രാർഥിച്ചിരുന്നു. കാരണം അവർ എന്തെങ്കിലും കാണിച്ചാൽ കുറ്റം പറയാനും പറയാതിരിക്കാൻ പറ്റില്ല. എന്ത് ചെയ്താലും പുറത്ത് നിന്ന് നമുക്ക് അടി ഉറപ്പാണ്. വലിയ ആശയക്കുഴപ്പവും ഡിപ്രഷനുമെല്ലാം ഉണ്ടാക്കുന്ന അവസ്ഥയാണ് അത്. എല്ലാവരും ഒറ്റപ്പെടുത്തുന്ന ഒരാളാവുക എന്ന ഗെയിം സ്ട്രാറ്റജിയാണെങ്കിൽ കുഴപ്പമില്ല. കാരണം അങ്ങനെ വരുമ്പോൾ ആരെയും നമ്മൾ ശ്രദ്ധിക്കേണ്ട ആവശ്യമില്ല, എല്ലാവരും നമുക്ക് എതിരാണല്ലോ. പിന്നെ അവരുടെ സന്തോഷമോ സങ്കടമോ ഒന്നും നമ്മളെ ബാധിക്കില്ല.

നമുക്ക് അവിടെ ബന്ധങ്ങളുണ്ടെങ്കിൽ, അവരെ പിണക്കേണ്ടി വരുമോ എന്ന തോന്നലൊക്കെ വരും. അഭിനയിച്ചൊന്നും നിൽക്കാൻ പറ്റില്ല. അവിടെ ഇമോഷൻസ് വർക്ക് ആവും. എല്ലാവരും നമ്മളെ ഒറ്റപ്പെടുത്തും. പക്ഷേ ഞാൻ എന്റെ ഗെയിം പ്ലാനിൽ നിന്ന് മാറില്ല എന്ന ചിന്താഗതിയിൽ ആണെങ്കിൽ ബിഗ് ബോസിൽ അതിജീവിക്കാൻ സാധിക്കും'', സീരിയൽ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിൽ ധന്യ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക