"സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ" : രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ചിത്രം ആരംഭിച്ചു

By Web TeamFirst Published May 29, 2023, 1:52 PM IST
Highlights

സുരേശന്‍റെയും സുമലതയുടെയും  ഹൃദയഹാരിയായ പ്രണയകഥ എന്നാണ് ചിത്രത്തിന്‍റെ പേര്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാണ് ഈ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്.

പയ്യന്നൂര്‍:  ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരും ചേര്‍ന്ന് പുറത്തിറക്കിയ ഒരു വീ‍ഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. രസകരമായ പാട്ടും ചുവടുകളുമൊക്കെ ചേര്‍ന്ന ഒരു സേവ് ദി ഡേറ്റ് വീഡ‍ിയോ ആയിരുന്നു അത്. സേവ് ദി ഡേറ്റ് എന്നതിനൊപ്പം മെയ് 29 എന്ന തീയതി മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാല്‍ ഇതൊരു യഥാര്‍ഥ വിവാഹത്തിനുള്ള ക്ഷണമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചു. പിന്നാലെ ഇത് ഒരു സിനിമയ്ക്കുവേണ്ടിയുള്ള പ്രൊമോ ആണെന്നും പ്രചരണമുണ്ടായി. 

ന്നാ താന്‍ കേസ് കൊട് എന്ന രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളാണ് രാജേഷ് മാധവനും ചിത്ര നായരും. സുരേശന്‍ കാവുംതാഴെ, സുമലത എസ് നായര്‍ എന്നിങ്ങനെയായിരുന്നു ഇവരുടെ കഥാപാത്രങ്ങള്‍. ഇരുവരും പ്രണയികളായിരുന്നു ചിത്രത്തില്‍. ഇപ്പോള്‍ ഈ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നു. 

സുരേശന്‍റെയും സുമലതയുടെയും  ഹൃദയഹാരിയായ പ്രണയകഥ എന്നാണ് ചിത്രത്തിന്‍റെ പേര്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാണ് ഈ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഇമാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവരാണ് നിര്‍മ്മാണം. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്.

പയ്യന്നൂർ കോളേജിൽ നടന്ന ചിത്രത്തിന്റെ വർണ്ണാഭമായ പൂജ ഏറെ വ്യത്യസ്തമായ ഒരു അനുഭവമായി മാറി. സുരേശന്റെയും സുമലതയുടെയും വിവാഹ വേദി എന്ന നിലയിലാണ് പൂജ ചടങ്ങുകൾ നടന്നത്. ' ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ ഏറെ പ്രേക്ഷകപ്രീതിയാർജിച്ച കഥാപാത്രങ്ങളാണ് ഇവരും. ഈ ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് വരുമ്പോള്‍ 'ആയിരം കണ്ണുമായി കാത്തിരുന്നു' നിന്നെ ഞാന്‍ എന്ന ഗാനം വരുന്നുണ്ട്. 'ആയിരം കണ്ണുമായി കാത്തിരുന്നു' എന്നതായിരിക്കും ചിത്രത്തിന്‍റെ ആദ്യ ടൈറ്റില്‍ എന്ന് സൂചനകള്‍ ഉണ്ടായിരുന്നു. 

രാജേഷ് മാധവന്‍ നായകനാകുന്ന ആദ്യ ചിത്രമാണ് ഇത്. മലയാള സിനിമയിലെ ശ്രദ്ധേയനായ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ് രാജേഷ് മാധവന്‍. ഏറെ ശ്രദ്ധിക്കപ്പെട്ട തിങ്കളാഴ്‌ച നിശ്ചയമെന്ന ചിത്രത്തിന്‍റെ കാസ്റ്റിംഗ് ഡയറക്ടര്‍ ഇദ്ദേഹമായിരുന്നു.  ‘ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലും രാജേഷ് കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദിലീഷ് പോത്തന്‍റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സബിൻ ഊരാളുക്കണ്ടി ചായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, മ്യൂസിക്: ഡോൺ വിൻസെൻറ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ,

സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: ലിജി പ്രേമൻ,
സ്പെഷ്യൽ കോസ്റ്റ്യൂം: സുജിത്ത് സുധാകരൻ, മേക്ക് അപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി,
ലൈൻ പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ,
വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ:യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്സ്: ഡാൻസിങ് നിഞ്ച, ഷെറൂഖ് ഷെറീഫ് | അനഘ, റിഷ്ധാൻ, പി ആർ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

ലെയ്‍സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈ അന്തരിച്ചു; അവസാന ചിത്രം 'മലൈക്കോട്ടൈ വാലിബന്‍'

നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സന്ദര്‍ശിച്ച് നിത്യദാസ്
 

click me!