സൂര്യ- ജിത്തു മാധവൻ ചിത്രത്തിന് പേരായി; റിലീസ് നവംബറിൽ, നസ്ലിൻ വില്ലനോ ?

Published : Sep 09, 2026, 07:02 PM IST
scene

Synopsis

ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യയുടെ 47-ാമത് ചിത്രത്തിന് 'സീൻ' എന്ന് പേരിട്ടു. ജ്യോതിക നിർമ്മിക്കുന്ന ഈ മാസ് ആക്ഷൻ ചിത്രത്തിൽ നസ്രിയയാണ് നായിക. നസ്ലിനും ഒരു പ്രധാന വേഷത്തിലെത്തുന്നു. ചിത്രം നവംബർ 6-ന് ദീപാവലി റിലീസായി എത്തും.

മിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'സീൻ' എന്നാണ് പടത്തിന് പേര് നൽകിയിരിക്കുന്നത്. ഒപ്പം സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടുള്ള ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മാസ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലിൻ വില്ലൻ വേഷത്തിലാണ് എത്തുകയെന്ന ചർച്ചകൾ ടീസറിന് പിന്നാലെ സിനിമാസ്വാദകർക്കിടയിൽ ഉണ്ടായിട്ടുണ്ട്. നസ്രിയ ആണ് സീനിൽ നായികയായി എത്തുന്നത്. ചിത്രം ദീപാവലി റിലീസായി നവംബർ 6ന് തിയറ്ററുകളിൽ എത്തും.

കഴിഞ്ഞ വർഷം അവസാനമാണ് ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ഈ ചിത്രം ആരംഭിച്ചത്. ചിത്രത്തിന് കേരളത്തിലും ചിത്രീകരണം ഉണ്ടായിരുന്നു. സൂര്യയുടെ കരിയറിലെ 47മത് ചിത്രം കൂടിയാണിത്. സൂര്യ, നസ്രിയ എന്നിവർക്കൊപ്പം നസ്ലിനും സീനിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വമ്പൻ ബഡ്ജറ്റിൽ വൻ കാൻവാസിലാണ് ഈ മാസ് എന്റെർറ്റൈനെർ ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസിക് ആണ്. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം - വിനീത് ഉണ്ണി പാലോട്, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, സംഘട്ടനം - ചേതൻ ഡിസൂസ, പിആർഒ - ശബരി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിജയ് ദേവരക്കൊണ്ട- രശ്മിക മന്ദാന ചിത്രം; 'രണബാലി'യുടെ ടീസർ എത്തി
സൂരി- മമിത നമ്പ്യാർ ചിത്രം 'മണ്ടാടി' നാളെ മുതൽ തിയറ്ററുകളിൽ