​നവാഗതനായ രാജീവ് കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം

​മലപ്പുറത്തിന്റെ ആവേശമായ സെവൻസ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'വിസിൽ' എന്ന പുതിയ ചിത്രത്തിൽ മലയാള സിനിമയിലെ അഭിനേതാക്കളോടൊപ്പം പ്രശസ്ത ഫുട്ബോൾ താരങ്ങളും അഭിനയിക്കുന്നു. ഇവരോടൊപ്പം വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി മലപ്പുറത്തെ കായിക താരങ്ങളെയും കായിക പ്രേമികളെയും ക്ഷണിച്ചിരിക്കുകയാണ് അണിയറക്കാര്‍.

​നവാഗതനായ രാജീവ് കൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ വിനോദ് ഗുരുവായൂർ എഴുതുന്നു. ഷാദിൽ നീനു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമ്മിക്കുന്ന ചിത്രമാണ് വിസില്‍. ​ഫുട്ബോളിനെ നെഞ്ചിലേറ്റിയ മലപ്പുറത്തെ കളിക്കാർക്കും കലാകാരന്മാർക്കും അഭിനയിക്കാനുള്ള മികച്ച അവസരമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. 18 മുതൽ 30 വയസ്സ് വരെയുള്ള പുരുഷന്മാർക്കും 8 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കുമാണ് അവസരം. പ്രൊഫൈലുകൾ 2026 ഒക്ടോബർ 31-ന് മുൻപായി +91 9916670123 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കണം.