'ചന്ദ്രു വക്കീൽ' ചില്ലറക്കാരനല്ല, പക്കാ മാസ് ആക്ഷനും അറിയാം; 'ജയ് ഭീം' ഡിലീറ്റഡ് സീൻ പുറത്ത്

Published : Sep 05, 2023, 04:22 PM IST
'ചന്ദ്രു വക്കീൽ' ചില്ലറക്കാരനല്ല, പക്കാ മാസ് ആക്ഷനും അറിയാം; 'ജയ് ഭീം' ഡിലീറ്റഡ് സീൻ പുറത്ത്

Synopsis

മദ്രാസ് ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ജസ്റ്റിസ് ചന്ദ്രുവിന്റെ  ജീവിതാനുഭവങ്ങളാണ് ചിത്രത്തിനാധാരം.

നടൻ സൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രവും സിനിമയുമാണ്  'ജയ് ഭീം'. 2021ൽ റിലീസ് ചെയ്ത ചിത്രം പറഞ്ഞ പ്രമേയം കൊണ്ടും അഭിനയമികവ് കൊണ്ടും പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനായി കരുത്തനായി നിന്ന അഡ്വേക്കേറ്റ് ചന്ദ്രുവായാണ് സൂര്യ എത്തിയത്. റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുമ്പോൾ സിനിമയിലെ ഡിലീറ്റഡ് സീൻ പുറത്തുവന്നിരിക്കുകയാണ്. 

സൂര്യ സ്റ്റാർഡം എന്ന ട്വിറ്റർ പേജിലൂടെ ആണ് ഡീലീറ്റഡ് രം​ഗങ്ങൾ പുറത്തുവന്നിരിക്കുന്നത്. കണ്ണിന് കാഴ്ചയില്ലാത്ത യുവാവിന്റെ വിവാഹവും തുടർന്ന് നടക്കുന്ന ആക്ഷൻ രം​ഗങ്ങളുമാണിത്. സൂര്യയുടെ മാസ് ആക്ഷൻ ഈ സീനിൽ കാണാൻ സാധിക്കും. ലിജോ മോളും മണികണ്ഠനും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കഥയിൽ നിന്നും പ്രേക്ഷക ശ്രദ്ധ മാറിപ്പോകാതിരിക്കാൻ സൂര്യയുടെ ആവശ്യ പ്രകാരം ആണ് ഈ സീൻ ചിത്രത്തിൽ ഉൾപ്പെടുത്താത്തതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. 

ഈ രം​ഗങ്ങളിൽ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി സിനിമാസ്വാദകരും രം​ഗത്തെത്തി. മികച്ച ആക്ഷൻ രം​ഗം ആണെങ്കിലും ചിത്രത്തിൽ നിന്നും ഒഴിവാക്കിയത് നന്നായെന്നും സൂര്യയുടെ തീരുമാനം ഉചിതമായെന്നുമാണ് ഇവർ പറയുന്നത്. മദ്രാസ് ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ജസ്റ്റിസ് ചന്ദ്രുവിന്റെ  ജീവിതാനുഭവങ്ങളാണ് ചിത്രത്തിനാധാരം. 

അതേസമയം, ജയ് ഭീമിന് രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ വന്നിരുന്നു. രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്നും ചര്‍ച്ചകള്‍ തുടങ്ങിയെന്നുമാണ് നിര്‍മാണ പങ്കാളിയായ രാജശേഖര്‍ പറഞ്ഞിരുന്നത്.  2 ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ  ബാനറില്‍ സൂര്യ ആയിരുന്നു ചിത്രം നിർമിച്ചത്. ത സെ ജ്ഞാനവേൽ ആയിരുന്നു സംവിധാനം. കങ്കുവ എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സിരുത്തൈ ശിവയാണ് സംവിധാനം. 

അസിസ്റ്റന്റിന്റെ വിവാഹത്തിന് ഓടിയെത്തി രശ്മിക; കാലിൽ വീണ് അനു​ഗ്രഹം തേടി വധൂവരന്മാർ, വിമർശനം

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്