
'മഹേഷിന്റെ പ്രതികാരം' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് ലിജോ മോൾ. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഹണീ ബീ 2 തുടങ്ങി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടി, മലയാള സിനിമയിൽ തന്റെ സ്ഥാനം വരച്ചിടുക ആയിരുന്നു. എന്നാൽ മലയാളികൾക്ക് മാത്രമല്ല തമിഴ്നാട്ടിലും ഇന്ന് ലിജോ പ്രിയപ്പെട്ടവളാണ്. അതിന് കാരണമാകട്ടെ സൂര്യ നായകനായി എത്തിയ 'ജയ് ഭീം' എന്ന ചിത്രവും. പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിൽ ഇരുളർ വിഭാഗത്തിൽപ്പെട്ട സെങ്കിനി എന്ന കഥാപാത്രത്തെ ആണ് ലിയോ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി രണ്ട് വർഷം പിന്നിടുമ്പോൾ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ജയ് ഭീമിൽ ലിജോ മോളുടെ കഥാപാത്രത്തെ കുറിച്ചും അതിനായുള്ള തയ്യാറെടുപ്പുകളെ പറ്റിയും വീഡിയോയിൽ വിവരിക്കുന്നുണ്ട്. ഒപ്പം ചിത്രത്തിലെ മറ്റൊരു കഥാപാത്രം ആയ രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠനെ കുറിച്ചും പറയുന്നുണ്ട്. ഇരുവരും സിനിമയ്ക്ക് വേണ്ടി നടത്തിയ സമർപ്പണവും ത്യാഗവും വീഡിയോയിൽ വളരെ വ്യക്തവുമാണ്.
രാജാക്കണ്ണ്, സെങ്കനി എന്നീ കഥാപാത്രങ്ങൾക്കായി നിരവധി ഒഡിഷൻ നടത്തിയെന്നും ഒടുവിൽ ലിജോയിലേക്കും മണികണ്ഠനിലേക്കും എത്തിച്ചേരുക ആയിരുന്നുവെന്നും സംവിധായകൻ പറയുന്നു. കഥാപാത്രം ആകാൻ ലിജോ മോൾ രണ്ട് മാസം ആണ് ഇരുളർ വിഭാഗത്തോടൊപ്പം ജീവിച്ചത്. ഇരുളർ വിഭാഗത്തിൽ ഉള്ളവർ എങ്ങനെ ആണോ ജീവിക്കുന്നത് അതുപോലെ ലിജോയും മണികണ്ഠനും കഴിഞ്ഞു.
വരുന്നവർ വരട്ടെ, 'ജോര്‍ജും' പിള്ളേരും ഇവിടെ കാണും; ആരാധകർക്ക് മമ്മൂട്ടിയുടെ ഗംഭീര സര്‍പ്രൈസ് !
കുടിലിൽ താമസിച്ചു, അർദ്ധരാത്രി അവർക്കൊപ്പം വേട്ടയാടാൻ പോയെന്നും അണിയറ പ്രവർത്തകർ പറയുന്നു. അങ്ങനെ അവരിൽ ഒരാളായി ലിജോ ജീവിക്കുക ആയിരുന്നു. ഇരുളർക്ക് വേണ്ടി ലിജോ ആഹാരം തയ്യാറാക്കിയിട്ടുണ്ട്. അവരുടെ തുണികൾ കഴുകി. പാത്രങ്ങൾ കഴുകിവച്ചു. ഞാറ് നട്ടു, ചൂളയിൽ കല്ലെടുക്കാൻ വരെ ലിജോ പോയെന്ന് നടന് മണികണ്ഠൻ പറയുന്നു. ഇത്തരത്തിലുള്ള ത്യാഗങ്ങൾ തന്നെയാണ് സിനിമയുടെ വിജയത്തിനും ലിജോ മോളുടെ അഭിനയത്തിന് ലഭിച്ച കയ്യടികളുമെന്നും അണിയറക്കാർ പറയുന്നു. 'പാമ്പിനെ എനിക്ക് ഭയമാണ്. പക്ഷേ സിനിമയില്‍ അതുണ്ട്. എലി, പക്ഷികളെയൊക്കെ പിടിച്ചു. പ്രാണികളെ കഴിച്ചു', എന്ന് ലിജോ പറയുന്നു.
2021 നവംബറിൽ ആണ് ജയ് ഭീം റിലീസ് ചെയ്തത്. ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് സൂര്യയുടെ പേരിലുള്ള ടുഡി എന്റർടെയ്ന്റ്മെൻസ് ആണ്. പാർവതി അമ്മാൾ എന്ന യഥാർത്ഥയാളുടെ കഥ ആയിരുന്നു ജയ് ഭീം പറഞ്ഞത്. പ്രകാശ് രാജ്, രമേഷ്, രജിഷ വിജയൻ തുടങ്ങിവരും സിനിമയിൽ പ്രധാന വേഷമിട്ടിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ