ഇനി സൂര്യക്കൊപ്പം പൂജ ഹെഗ്‍ഡെ, ചിത്രത്തിന്റെ വമ്പൻ അപ്‍ഡേറ്റ്

Published : Mar 12, 2025, 01:15 PM IST
ഇനി സൂര്യക്കൊപ്പം പൂജ ഹെഗ്‍ഡെ, ചിത്രത്തിന്റെ വമ്പൻ അപ്‍ഡേറ്റ്

Synopsis

സൂര്യയും പൂജ ഹെഗ്‍ഡെയും ഒന്നിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്.

തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് റെട്രോ. സംവിധാനം നിര്‍വഹിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. നായിക പൂജ ഹെഗ്‍ഡെ റെട്രോയ്‍ക്കായി സ്വന്തം ഡബ്ബ് ചെയ്യുമെന്നതാണ് പുതിയ അപ്‍ഡേറ്റ്. ഇതാദ്യമായാണ് പ്രാദേശിക സിനിമയ്‍ക്കായി താരം തന്നെ ഡബ്ബ് ചെയ്യുന്നത്.

മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി ഉണ്ടാകും. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.

ജാക്കിയും മായപാണ്ടിയുമാണ് കലാസംവിധാനം നിര്‍വഹിക്കുക. വസ്ത്രാലങ്കാരം നിര്‍വഹിക്കുക പ്രവീണ്‍ രാജ. സ്റ്റണ്ട്സ് കെച്ച ഖംഫക്ഡേ ആണ്, 2 ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യന്‍, കാര്‍ത്തികേയന്‍ സന്താനം, മേക്കപ്പ് വിനോദ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍ സുറെന്‍ ജി, അഴകിയകൂത്തന്‍, നൃത്തസംവിധാനം ഷെരീഫ് എം, കോസ്റ്റ്യൂമര്‍ മുഹമ്മദ് സുബൈര്‍, സ്റ്റില്‍സ് ദിനേഷ് എം, പബ്ലിസിറ്റി ഡിസൈന്‍സ് ടൂണെ ജോണ്‍, കളറിസ്റ്റ് സുരേഷ് രവി, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബി സെന്തില്‍ കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഗണേഷ് പി എസ് എന്നിവരാണ്.

ഒടുവില്‍ സൂര്യ നായകനായി എത്തിയ ചിത്രം കങ്കുവ ആണ്. സൂര്യയുടെ കങ്കുവ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നു. സംവിധാനം സിരുത്തൈ ശിവയാണ് നിര്‍വഹിച്ചത്. ടൈറ്റില്‍ റോളിലായിരുന്നു കങ്കുവയില്‍ സൂര്യയുണ്ടായിരുന്നത്. വൻ ഹൈപ്പില്‍ എത്തിയ സൂര്യയുടെ ചിത്രം പ്രതീക്ഷിച്ച വിജയമായില്ല. വെട്രിവേല്‍ പളനിസ്വാമിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ദേവി ശ്രീ പ്രസാദാണ് സംഗീതം സംവിധാനം നിര്‍വഹിച്ചത്.

Read More: ടിക്കറ്റുകള്‍ വിറ്റുതീരുന്നു, എമ്പുരാൻ ഫാൻസ് ഷോകള്‍ നാടെങ്ങും, വൻ ആവേശത്തില്‍ ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ