'ആ സംഭവത്തില്‍ നിന്നും മനസിലായി, വലിയ തെറ്റ് പറ്റി' : ആ ചിത്രത്തിന്‍റെ കാര്യം തുറന്നുപറ‍ഞ്ഞ് സൂര്യ

Published : Nov 07, 2024, 07:34 PM IST
'ആ സംഭവത്തില്‍ നിന്നും മനസിലായി, വലിയ തെറ്റ് പറ്റി' : ആ ചിത്രത്തിന്‍റെ കാര്യം തുറന്നുപറ‍ഞ്ഞ് സൂര്യ

Synopsis

ജയ് ഭീം എന്ന ചിത്രം ഒടിടിയിൽ റിലീസ് ചെയ്തതിനെക്കുറിച്ച് സൂര്യ പങ്കുവെച്ച വാക്കുകൾ. 

ചെന്നൈ: ജയ് ഭീം എന്ന ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത സൂര്യ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം 2021 നവംബറിലാണ് റിലീസായത്. തമിഴ്നാട്ടില്‍ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രത്തിൽ സൂര്യയ്ക്ക് പുറമേ ലിജോ മോളും മണികണ്ഠനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 

1993-ൽ ഇരുളർ വിഭാഗത്തില്‍ പെട്ട യുവാവ് പൊലീസ് ക്രൂരതയില്‍ കൊല്ലപ്പെട്ടതും അതിനെതിരെ ചന്ദ്രു എന്ന വക്കീലും യുവാവിന്‍റെ ഭാര്യയും  നടത്തിയ നിയമ പോരാട്ടമാണ് ചിത്രത്തിന്‍റെ കഥ. സൂര്യയാണ് ചന്ദ്രുവിന്‍റെ റോള്‍ കൈകാര്യം ചെയ്തത്. ഇതിനൊപ്പം തന്നെ ലിജോ മോളുടെ സെങ്കനി എന്ന റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. രജിഷ വിജയൻ, പ്രകാശ് രാജ്, റാവു രമേശ്, ഗുരു സോമസുന്ദരം, എം.എസ്. ഭാസ്‌കർ, ജയപ്രകാശ്, ഇളവരശു, സുജാത തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തി. 

ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത് എസ്.ആർ. കതിരും, ഫിലോമിൻ രാജ് എഡിറ്റിംഗ് നിർവ്വഹിച്ചു. ജ്യോതികയും സൂര്യയും അവരുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്‍റര്‍ടെയ്മെന്‍റാണ് ജയ് ഭീം നിർമ്മിച്ചത്. കൊവിഡ് കാലത്ത് ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ജയ് ഭീം റിലീസുമായി ബന്ധുപ്പെട്ട് തന്നെ ആഴത്തിൽ സ്പർശിച്ച ഒരു സംഭവം സൂര്യ പങ്കുവെച്ചു. 2021 ദീപാവലിയോട് അനുബന്ധിച്ചാണ്  സിനിമ ഒടിടിയില്‍ റിലീസ് ചെയ്തത്. 

ആ സമയത്ത് രജനികാന്തിന്‍റെ അണ്ണാത്തെ എന്ന സിനിമ തീയറ്ററിലെത്തിയിരുന്നു. അത് കാണാന്‍ സൂര്യ തീയറ്ററില്‍ എത്തിയപ്പോള്‍. ജയ് ഭീമിനെ കുറിച്ച് ടിക്കറ്റ് കൗണ്ടറിൽ അന്വേഷിക്കുന്ന ഒരു വൃദ്ധനെ കണ്ടു. ജയ് ഭീം ഒരു ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്യുന്നത് അറിയാതെ തീയറ്ററില്‍ ചിത്രം കാണാന്‍ എത്തിയതായിരുന്നു ആ വയസായ വ്യക്തി. 

അദ്ദേഹത്തോട് ഒടിടിയിൽ മാത്രമേ സിനിമ ലഭിക്കൂ എന്ന് അറിയിച്ചപ്പോൾ അത് അദ്ദേഹത്തിന് മനസ്സിലായില്ല. ഇത് സൂര്യയെ ആഴത്തിൽ സ്പർശിച്ചു. ആ നിമിഷം തന്നെ ജയ് ഭീം ഒടിടിയില്‍ റിലീസ് ചെയ്തത് തീര്‍ത്തും തെറ്റായി പോയെന്ന് തോന്നിയെന്ന് സൂര്യ പറയുന്നു. ഭാവിയിൽ സമാനമായ തീരുമാനം ഉണ്ടാകാതിരിക്കാൻ അന്ന് തീരുമാനിച്ചുവെന്നും സൂര്യ പറഞ്ഞു.

'എന്നുടെ ചിന്നത്തമ്പിയോട പടം'; ലക്കി ഭാസ്കറിനെയും ദുൽഖറിനെയും പുകഴ്ത്തി സൂര്യ

'നെരുപ്പ്.. നെരുപ്പ് മാതിരി ഇരിക്കും'; കേരളക്കരയെ ആവേശത്തിലാഴ്ത്തി സൂര്യ, പ്രതീക്ഷ വാനോളമാക്കി ടീം കങ്കുവ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"എനിക്കെത്ര ഫോളോവേഴ്സുണ്ട്, ആരൊക്കെ എന്റെ പോസ്റ്റിന് ലൈക്ക് ഇടുന്നുണ്ട് എന്നതൊന്നും എന്നെ ബാധിക്കാറില്ല": ജേക്സ് ബിജോയ്
അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയേറ്ററുകളിൽ