പുഷ്പ 2 റിലീസിന് ഒരു മാസം പോലും ഇല്ല, വന്‍ ട്വിസ്റ്റ്, സംഗീത സംവിധായകന്‍റെ ആ പണി തെറിച്ചു?

Published : Nov 07, 2024, 06:21 PM IST
പുഷ്പ 2 റിലീസിന് ഒരു മാസം പോലും ഇല്ല, വന്‍ ട്വിസ്റ്റ്, സംഗീത സംവിധായകന്‍റെ ആ പണി തെറിച്ചു?

Synopsis

ഡിസംബർ 5 ന് റിലീസ് ചെയ്യാനിരിക്കുന്ന പുഷ്പ 2 വിന്‍റെ പശ്ചാത്തല സംഗീതത്തില്‍ ദേവി ശ്രീ പ്രസാദിനെ മാറ്റിയതായി റിപ്പോര്‍ട്ട്. 

മുംബൈ: അല്ലു അർജുന്‍ നായകനായി ഇന്ത്യന്‍ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2 ദ റൂള്‍. പാൻ-ഇന്ത്യ ആക്ഷൻ ഡ്രാമയായ ചിത്രം ഡിസംബർ 5 ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും. പ്രീക്വലായി 2021 ല്‍ ഇറങ്ങിയ പുഷ്പ എന്ന ചിത്രം നേടിയ വന്‍ വിജയം രണ്ടാം ഭാഗത്തിലുള്ള പ്രതീക്ഷ വനോളം ഉയര്‍ത്തി. പുഷ്പ 2 ഇതിനകം പ്രീ റിലീസ് ബിസിനസിലൂടെ 1,100 കോടി രൂപ നേടിയെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതക്കള്‍ തന്നെ ഔദ്യോഗികമായി പറയുന്നത്. 

അതേസമയം ചിത്രത്തിന്‍റെ റിലീസിന് ഒരു മാസം പോലും ഇല്ലാത്ത അവസ്ഥയിലാണ് തെലുങ്ക് മാധ്യമങ്ങള്‍ പുതിയ വാര്‍ത്ത പുറത്തുവിടുന്നത്. ഏറ്റവും പുതിയ തെലുങ്ക് മീഡിയയിലെ അഭ്യൂഹങ്ങള്‍ അനുസരിച്ച് പുഷ്പ 2 വിന്‍റെ ശ്ചാത്തല സംഗീതം ചെയ്യുന്നതില്‍ നിന്നും ഒറിജിനൽ കമ്പോസർ ദേവി ശ്രീ പ്രസാദിനെ മാറ്റിയെന്നാണ് വിവരം. പകരം എസ് തമന്‍ ചിത്രത്തിന്‍റെ ബിജിഎം ചെയ്യുമത്രെ. 

പുഷ്പ ആദ്യഭാഗത്തെ ഗാനങ്ങളുടെ സംഗീതത്തിന് മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആളാണ് ദേവി ശ്രീ പ്രസാദ്. പുഷ്പ 2 ന് ഡിഎസ്പി നല്‍കിയ ബിജിഎം അല്ലു അർജുനെയും സംവിധായകൻ സുകുമാറിനെയും ആകർഷിച്ചില്ലെന്നും ഇതിനാല്‍ നിര്‍മ്മാതാക്കള്‍ തമനെ ചിത്രത്തില്‍ എത്തിച്ചുവെന്നുമാണ് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേ സമയം  പെട്ടെന്നുള്ള ഈ സംഭവവികാസത്തെക്കുറിച്ച് നിർമ്മാതാക്കളിൽ നിന്നുള്ള വ്യക്തതയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതത്തെ കുറിച്ച് മൈത്രി മൂവി മേക്കേഴ്‌സ് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. 

ഫഹദ് ഫാസിലും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച പുഷ്പ ദി റൂൾ തെലുങ്കിന് പുറമേ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ തീയറ്ററില്‍ എത്തും. ചിത്രത്തിന്‍റെ ട്രെയിലർ നവംബർ 15 ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ പ്രമോഷനായി 6-സിറ്റി പാൻ-ഇന്ത്യൻ പ്രമോഷണൽ ടൂർ അല്ലു അര്‍ജുന്‍ ഈ മാസം അവസാനം ആരംഭിക്കുമെന്നാണ് വിവരം.

'ഇടിച്ചുകുത്തി 'പുഷ്പ 2' അങ്ങ് ഇറങ്ങും, പിടിച്ച് നില്‍ക്കാന്‍ ശേഷിയില്ലെ?': റിലീസ് മാറ്റി വന്‍ ബോളിവുഡ് ചിത്രം

ബജറ്റ് 400 കോടി ! പുഷ്പരാജിനെ ചൊടിപ്പിക്കാൻ ഭൻവർസിം​ഗ്; അല്ലു-ഫഹദ് പോരാട്ടത്തിന് ഇനി 30 നാൾ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക