സൂര്യ ഇനി സിരുത്തൈ ശിവയ്ക്കൊപ്പം; ചിത്രീകരണം ഉടന്‍

Published : Aug 10, 2022, 12:19 PM IST
സൂര്യ ഇനി സിരുത്തൈ ശിവയ്ക്കൊപ്പം; ചിത്രീകരണം ഉടന്‍

Synopsis

രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

കരിയറില്‍ ഇടക്കാലത്ത് സംഭവിച്ച ഒരു ഇടിവിനു ശേഷം ഉയര്‍ച്ചയുടെ പാതയിലാണ് സൂര്യ. ഡയറക്റ്റ് ഒടിടി റിലീസുകളായി എത്തിയ സൂരറൈ പോട്ര്, ജയ് ഭീം എന്നിവ വന്‍ പ്രേക്ഷകപ്രീതിയാണ് നേടിയത്. പിന്നാലെയെത്തിയ തിയറ്റര്‍ റിലീസ് എതര്‍ക്കും തുനിന്തവന്‍ വന്‍ വിജയമായില്ലെങ്കിലും പരാജയമായില്ല. എന്നാല്‍ സമീപകാലത്തെ ഒരു അതിഥിവേഷമാണ് സൂര്യ ആരാധകര്‍ തിയറ്ററുകളില്‍ ആഘോഷമാക്കിയത്. കമല്‍ ഹാസന്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ ലോകേഷ് കനകരാജിന്‍റെ മള്‍ട്ടി സ്റ്റാര്‍ ചിത്രം വിക്രത്തിലെ റോളക്സ് ആയിരുന്നു സൂര്യയുടെ ആ കഥാപാത്രം. ഇപ്പോഴിതാ അടുത്ത പ്രോജക്റ്റുകളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് സൂര്യ. ഇതില്‍ ആദ്യം ചിത്രീകരിക്കുക സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ്.

രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രീകരണം ഈ മാസം 21ന് ആരംഭിക്കുമെന്നാണ് അറിയുന്നത്. രണ്ട് വര്‍ഷം മുന്‍പ് ചിത്രീകരണം നടക്കേണ്ട പ്രോജക്റ്റ് ആയിരുന്നു ഇത്. എന്നാല്‍ രജനിയുടെ ഡേറ്റ് ലഭിച്ചതോടെ ശിവ അണ്ണാത്തെയുടെ ജോലികളിലേക്ക് കടക്കുകയായിരുന്നു. യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ്. എന്നാല്‍ ഈ പ്രോജക്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. ഇതിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം സൂര്യ ബാലയുടെ വണങ്കാന്‍ പൂര്‍ത്തിയാക്കും. 2023 തുടക്കത്തില്‍ സൂരറൈ പോട്രിനു ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂര്യ ഭാഗമാവും.

ALSO READ : 'കഴിഞ്ഞ 48 മണിക്കൂര്‍ ആയി ഞാന്‍ ഉറങ്ങിയിട്ടില്ല'; ലാല്‍ സിംഗ് ഛദ്ദ റിലീസിന്‍റെ സമ്മര്‍ദ്ദത്തെക്കുറിച്ച് ആമിര്‍

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടിവാസല്‍ ആണ് സൂര്യ ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു പ്രോജക്റ്റഅ. സി എസ് ചെല്ലപ്പയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. അതേസമയം സൂരറഐ പോട്രിന്‍റെ ഹിന്ദി റീമേക്കില്‍ അതിഥിതാരമായും സൂര്യ എത്തുന്നുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക