സൂര്യയുടെ സൂരരൈ പൊട്രു ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

By Web TeamFirst Published Dec 20, 2020, 6:08 PM IST
Highlights

വിദേശ ഭാഷ ചിത്രത്തിന്റെ വിഭാഗത്തിലേക്കാണ് സൂരരൈ പൊട്രു തെരഞ്ഞെടുക്കപ്പെട്ടത്.

അടുത്തിടെ രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ ചിത്രമാണ് സൂര്യ നായകനായ സൂരരൈ പൊട്ര്. എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയാണ് സിനിമ എടുത്തത്.  സിനിമയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സൂരരൈ പൊട്ര് എന്ന സിനിമ സംവിധാനം ചെയ്‍തത് സുധ കൊങ്ങര പ്രസാദ് ആണ്. സൂര്യയുടെ അഭിനയം തന്നെയായിരുന്നു സിനിമയുടെ പ്രധാന ആകര്‍ഷണം. ഇപോഴിതാ സിനിമ ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെന്നതാണ് പുതിയ വാര്‍ത്ത.

എഴുപത്തിയെട്ടാമത് ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ്‍സില്‍ വിദേശ ഭാഷ ചിത്രത്തിന്റെ വിഭാഗത്തിലേക്കാണ് സൂരരൈ പൊട്രു തെരഞ്ഞെടുക്കപ്പെട്ടത്. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തില്‍ നായികയായത്. മികച്ച അഭിനയമായിരുന്നു അപര്‍ണ ബാലമുരളിയുടേതെന്നും പ്രശംസിക്കപെട്ടു. മഹേഷ് ബാബുവടക്കമുള്ള താരങ്ങള്‍ സിനിമയെ അഭിനന്ദിച്ച് എത്തിയിരുന്നു. .
റിലീസ് ചെയ്യുന്നതിന് മുന്നേ ലഭിച്ച സ്വീകാര്യത തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് നേരത്തെ സൂര്യ പറഞ്ഞിരുന്നു.

 തെന്നിന്ത്യയില്‍ മാത്രമല്ല ഹിന്ദി സിനിമ ലോകത്തും സിനിമ ശ്രദ്ധിക്കപ്പെട്ടു.

സിനിമ ജി ആര്‍ ഗോപിനാഥനും ഇഷ്‍ടപ്പെട്ടിരുന്നു. 

ജി ആര്‍ ഗോപിനാഥന്റെ സിംപ്ലി ഫ്ലൈ എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുക്കിയത്. 

click me!