Jai Bhim film OST: 'ജയ് ഭീം' ചിത്രത്തിന്റെ ഒറിജിനല്‍ സൗണ്ട് ട്രാക്ക് ഇതാ

Web Desk   | Asianet News
Published : Jan 20, 2022, 10:56 PM IST
Jai Bhim film OST: 'ജയ് ഭീം' ചിത്രത്തിന്റെ ഒറിജിനല്‍ സൗണ്ട് ട്രാക്ക് ഇതാ

Synopsis

സൂര്യ നായകനായ ചിത്രം 'ജയ് ഭീമിന്റെ' ഒറിജിനല്‍ സൗണ്ട് ട്രാക്ക് പുറത്തുവിട്ടു.  

സൂര്യ (Surya) നായകനായ ചിത്രം 'ജയ് ഭീം' (Jai Bhim) അടുത്തിടെ രാജ്യമെമ്പാടും ശ്രദ്ധിച്ച ഒന്നാണ്. 'ജയ് ഭീം' ചിത്രത്തിന്റെ പ്രമേയമായിരുന്നു അതിന് കാരണം.  'ജയ് ഭീമെ'ന്ന ചിത്രം അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്. 'ജയ് ഭീം' ചിത്രത്തിന്റെ ഒറിജിനല്‍ സൗണ്ട് ട്രാക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

സീൻ റോള്‍ദാനാണ് ചിത്രത്തിന്റെ സംഗീത സംവിധാാനം നിര്‍വഹിച്ചത്.  'ജയ് ഭീം' ചിത്രത്തില്‍ മലയാള നടി ലിജോ മോള്‍ ജോസായിരുന്നു പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തിയത്. ലിജോ മോള്‍ ജോസിന് ചിത്രത്തിലെ അഭിനയത്തിലെ ഏറെ പ്രശംസ ലഭിച്ചിരുന്നു. വക്കീല്‍ വേഷത്തിലായിരുന്നു ചിത്രത്തില്‍ ത സെ ജ്ഞാനവേലിന്റെ സംവിധാനത്തില്‍ സൂര്യ അഭിനയിച്ചത്.

'ജയ് ഭീമെ'ന്ന ചിത്രം 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മിച്ചത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്

ലിജോമോള്‍ ജോസിന് പുറമേ മലയാളി താരം രജിഷ വിജയനും 'ജയ് ഭീമി'ല്‍ പ്രധാന കഥാപാത്രമായി എത്തി. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍, റാവു രമേഷ് തുടങ്ങിയ താരങ്ങളും അഭിനയിച്ചു. 'ജയ് ഭീം' ചിത്രത്തിന്റെ  തിരക്കഥയും ത സെ ജ്ഞാനവേലിന്റേതാണ്. യുഗഭാരതി ആണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

PREV
Read more Articles on
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'