മണ്‍ഡേ ടെസ്റ്റില്‍ തകര്‍ന്ന് റെട്രോ, കളക്ഷനില്‍ വൻ ഇടിവ്, കണക്കുകള്‍ പുറത്ത്

Published : May 06, 2025, 08:38 AM IST
മണ്‍ഡേ ടെസ്റ്റില്‍ തകര്‍ന്ന് റെട്രോ, കളക്ഷനില്‍ വൻ ഇടിവ്, കണക്കുകള്‍ പുറത്ത്

Synopsis

സൂര്യയുടെ റെട്രോയുടെ കളക്ഷനില്‍ ഇടിവാണ്.

സൂര്യ നായകനായി വന്ന പുതിയ ചിത്രമാണ് റെട്രോ. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ഞായറാഴ്‍ച മാത്രം ചിത്രം 7.45 കോടി രൂപയാണ് നേടിയിരിക്കുന്നത്. എന്നാല്‍ സൂര്യയുടെ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോ തിങ്കാളാഴ്‍ച വെറും 2.94 കോടി നേടിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 73.5 കോടി രൂപയിലധികം മാത്രമാണ് എത്തിയിരിക്കുന്നത്.

മെയ് ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.

ജാക്കിയും മായപാണ്ടിയുമാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. വസ്ത്രാലങ്കാരം നിര്‍വഹിക്കുന്ന് പ്രവീണ്‍ രാജ. സ്റ്റണ്ട്സ് കെച്ച ഖംഫക്ഡേ ആണ്, 2 ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യന്‍, കാര്‍ത്തികേയന്‍ സന്താനം, മേക്കപ്പ് വിനോദ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍ സുറെന്‍ ജി, അഴകിയകൂത്തന്‍, നൃത്തസംവിധാനം ഷെരീഫ് എം, കോസ്റ്റ്യൂമര്‍ മുഹമ്മദ് സുബൈര്‍, സ്റ്റില്‍സ് ദിനേഷ് എം, പബ്ലിസിറ്റി ഡിസൈന്‍സ് ടൂണെ ജോണ്‍, കളറിസ്റ്റ് സുരേഷ് രവി, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബി സെന്തില്‍ കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഗണേഷ് പി എസ് എന്നിവരാണ്.

ഒടുവില്‍ സൂര്യ നായകനായി മുമ്പെത്തിയ ചിത്രം കങ്കുവ ആണ്. സൂര്യയുടെ കങ്കുവ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നു. സംവിധാനം സിരുത്തൈ ശിവയാണ് നിര്‍വഹിച്ചത്. ടൈറ്റില്‍ റോളിലായിരുന്നു കങ്കുവയില്‍ സൂര്യയുണ്ടായിരുന്നത്. വൻ ഹൈപ്പില്‍ എത്തിയ സൂര്യയുടെ ചിത്രം പ്രതീക്ഷിച്ച വിജയമായില്ല. വെട്രിവേല്‍ പളനിസ്വാമിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ദേവി ശ്രീ പ്രസാദാണ് സംഗീതം സംവിധാനം നിര്‍വഹിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'25 ലക്ഷം കൊടുക്കണമെന്ന് അവൻ' ഞാൻ നിരപരാധി: തന്നെ കരിവാരി തേക്കാനുള്ള ശ്രമമെന്ന് ഹനാൻ ഷാ
മുഖ്യമന്ത്രി വിജയ്‍യുടെ പ്രായശ്ചിത്തമോ...? 41 പേരുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം