
സൂര്യയുടെ മാഗ്നം ഓപസ് ചിത്രം കറുപ്പിന്റെ ടീസർ ഇന്ന് താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങി. സൂര്യയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്കും പ്രേക്ഷകർക്കും ആഘോഷിക്കാനുള്ള രംഗങ്ങൾ ഉള്ള ടീസർ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാണ്.
ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കറുപ്പിൽ സൂര്യയുടെ കഥാപാത്രം തീവ്രത, ധൈര്യം, സമാനതകളില്ലാത്ത സ്‌ക്രീൻ സാന്നിധ്യം എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഒരു മിനിറ്റും മുപ്പത്തിയെട്ടു സെക്കൻഡും ദൈർഘ്യമുള്ള ടീസർ, തീക്ഷ്ണമായ ദൃശ്യങ്ങളുടെയും, ആരാധകർക്ക് ആർപ്പു വിളിക്കാൻ സാധിക്കുന്ന നിമിഷങ്ങളും സമ്മാനിക്കുന്നു.
ആർജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ്, ഉയർന്ന നിലവാരമുള്ള ഒരു പക്കാ കൊമേർഷ്യൽ എന്റർടൈനറാണ്. സമ്പന്നവും സ്റ്റൈലൈസ് ചെയ്തതുമായ ഫ്രെയിമുകൾ ഓരോ സീനിലും ഛായാഗ്രാഹകൻ ജി.കെ. വിഷ്‍ണുവും ടീമും സമ്മാനിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ സംഗീതത്തിൽ സൗത്ത് ഇന്ത്യൻ സെൻസേഷൻ ആയ സായ് ആണ് കറുപ്പിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. കറുപ്പ് സായി അഭയശങ്കറിന്റെ കരിയറിലെ മികവുറ്റ സിനിമയായിരിക്കുമെന്നുറപ്പാണ്.
മലയാളിയായ അരുൺ വെഞ്ഞാറമൂടാണ് കറുപ്പിന്റെ സെറ്റ് ഡിസൈൻ ചെയ്യുന്നത്. പ്രേക്ഷകരുടെ കാഴ്ചാനുഭവത്തെ കൂടുതൽ മനോഹരമാക്കുന്ന കറുപ്പിന്റെ ദൃശ്യ ഭംഗിക്ക് പിന്നിൽ അരുൺ വെഞ്ഞാറമൂടും ടീമുമാണ്.
തൃഷ കൃഷ്‍ണൻ, ഇന്ദ്രൻസ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കലൈവാനൻ എഡിറ്റിങും അന്‍പറിവ്,വിക്രം മോർ എന്നിവർ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു. പി ആർ ഓ : പ്രതീഷ് ശേഖർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ