Suriya : സൂര്യ ഇനി ശാസ്‍ത്രജ്ഞനാകും, സംവിധാനം ആര്‍ രവികുമാര്‍

Published : Jun 30, 2022, 03:06 PM ISTUpdated : Jun 30, 2022, 03:07 PM IST
Suriya : സൂര്യ ഇനി ശാസ്‍ത്രജ്ഞനാകും, സംവിധാനം ആര്‍ രവികുമാര്‍

Synopsis

ആര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകൻ സൂര്യ (Suriya).

തമിഴകത്ത് നിലവില്‍ വേറിട്ട കഥാപാത്രങ്ങളാല്‍ വിസ്‍മിയിപ്പിക്കുന്ന നടനാണ് സൂര്യ. കമല്‍ഹാസൻ നായകനായ ചിത്രമായ 'വിക്ര'ത്തില്‍ അതിഥി വേഷത്തില്‍ എത്തി സൂര്യ അമ്പരപ്പിച്ചിരുന്നു. സൂര്യയുടെ പുതിയ കഥാപാത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നു. സൂര്യ ഒരു ശാസ്‍ത്രജ്ഞനായി അഭിനയിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട് (Suriya).

ആര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും സൂര്യ ശാസ്‍ത്രജ്ഞനാകുക. തിരക്കഥാ രചന അന്തിമ ഘട്ടത്തിലാണെന്നും 2023ലായിരിക്കും ചിത്രീകരണം ആരംഭിക്കുക എന്നുമാണ് റിപ്പോര്‍ട്ട്. വൈകാതെ തന്നെ സൂര്യ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 'എതര്‍ക്കും തുനിന്തവൻ' എന്ന ചിത്രമാണ് സൂര്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

സായ് പല്ലവി നായികയായ 'വിരാട പര്‍വം', ഒടിടി റിലീസ് പ്രഖ്യാപിച്ചു

സായ് പല്ലവി നായികയായെത്തിയ ചിത്രമാണ് 'വിരാട പര്‍വം'.  ജൂണ്‍ 17ന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്‍തത്.  ഇപ്പോഴിതാ സായ് പല്ലവി ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 'വിരാട പര്‍വം' എന്ന ചിത്രം ജൂലൈ ഒന്ന് മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്‍ട്രീം ചെയ്യും.

'വെന്നെല്ല' എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിച്ചത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിക്കുന്നു. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വേണു ഉഡുഗുള തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഡി സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

വികരബാദ് ഫോറസ്റ്റില്‍ ആയിരുന്നു സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. സുരേഷ് ബൊബ്ബിലി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഡാനിയും ദിവാകര്‍ മണിയും ചേര്‍ന്നാണ് ഛായാഗ്രാഹണം. 'വിരാട പര്‍വം' എന്ന ചിത്രത്തിലെ പ്രകടനത്തിന് സായ് പല്ലവിക്ക് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.

Read More : രാജ്‍കുമാര്‍ റാവുവിന്റെ 'ഹിറ്റ്: ദ ഫസ്റ്റ് കേസ്', ഗാനം പുറത്തുവിട്ടു

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍