ക്യാപ്റ്റൻ ജി ആര്‍ ഗോപിനാഥായി സൂര്യ, ചിത്രത്തിന്റെ റിലീസ് തിയ്യതി

Published : Oct 05, 2019, 07:08 PM ISTUpdated : Nov 11, 2019, 06:22 PM IST
ക്യാപ്റ്റൻ ജി ആര്‍ ഗോപിനാഥായി സൂര്യ, ചിത്രത്തിന്റെ റിലീസ് തിയ്യതി

Synopsis

സൂര്യ ക്യാപ്റ്റൻ ജി ആര്‍ ഗോപിനാഥായി അഭിനയിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി.

സൂര്യ നായകനായി ഒരുങ്ങുന്ന പുതിയ സിനിമയാണ് സൂരരൈ പൊട്രു. ചിത്രത്തില്‍ ക്യാപ്റ്റൻ ജി ആര്‍ ഗോപിനാഥായാണ് സൂര്യ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം 2019ല്‍ റിലീസ് ചെയ്യില്ല. അടുത്ത വര്‍ഷം ജനുവരി 10നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

സൂര്യ നായകനാകുന്ന സിനിമയില്‍ അപര്‍ണ ബാലമുരളിയാണ് നായികയാകുന്നത്. മലയാളി താരം ഉര്‍വ്വശിയും ഒരു പ്രധാന വേഷത്തിലുണ്ട്.  സുധ കൊങ്ങര പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും വ്യവസായിയുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയാണ് സൂരരൈ പൊട്രു. എയര്‍ ഡെക്കാണിന്റെ സ്ഥാപകനാണ് ജി ആര്‍ ഗോപിനാഥ്. ഇന്ത്യൻ ആര്‍മിയില്‍ ക്യാപ്റ്റനായിരുന്ന ജി ആര്‍ ഗോപിനാഥ് എഴുത്തുകാരനെന്ന നിലയിലും ശ്രദ്ധേയനാണ്. ജി ആര്‍ ഗോപിനാഥായിട്ടാണ് സൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. . ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി