വ്യാജപതിപ്പ് പുറത്തിറങ്ങുമെന്ന ആശങ്ക; ടൊവിനോ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു

Published : Aug 10, 2020, 04:24 PM IST
വ്യാജപതിപ്പ് പുറത്തിറങ്ങുമെന്ന ആശങ്ക; ടൊവിനോ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു

Synopsis

വ്യാജപതിപ്പ് പുറത്തിറങ്ങും എന്ന ആശങ്കയിലാണ് ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് നിര്‍മ്മാതാവ് ആന്‍റോ ജോസഫ് പറഞ്ഞു.

കൊച്ചി: ടൊവിനോ തോമസ് ചിത്രം കിലോ മീറ്റേർസ് ആന്‍റ് കിലോ മീറ്റേർസ് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകളുമായി നിർമ്മാതാവ് ആന്‍റോ ജോസഫ് ചർച്ച നടത്തി. വ്യാജപതിപ്പ് പുറത്തിറങ്ങും എന്ന ആശങ്കയിലാണ് ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ആന്‍റോ ജോസഫ് പറഞ്ഞു. ഒടിടി റിലീസ് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും.

മാര്‍ച്ച് 12നായിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് തിയതി നീട്ടിവെക്കുകയായിരുന്നു.  ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിലോ മീറ്റേഴ്‍സ് ആൻഡ് കിലോ മീറ്റേഴ്‍സ്.  അമേരിക്കൻ സ്വദേശി ഇന്ത്യ ജർവിസാണ് ചിത്രത്തിലെ നായിക.
 

PREV
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം