സുശാന്തിന്‍റെ മരണത്തിൽ മുംബൈ പൊലീസിനെതിരെ സിബിഐ, എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറൽ

By Web TeamFirst Published Aug 11, 2020, 5:01 PM IST
Highlights

മഹാരാഷ്ട്ര സർക്കാരിന്‍റെ സത്യവാങ് മൂലം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മുംബൈ സർക്കാരിന്റെ മൊഴിയെടുപ്പും നിയമ രീതികൾ പാലിക്കാതെയാണെന്നും  സിബിഐക്കായി ഹാജരായ  സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. 

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംങ്ങിന്റെ മരണത്തിൽ മുംബൈ പൊലീസിനെതിരെ സിബിഐ സുപ്രീം കോടതിയിൽ. കേസിൽ ഇതുവരെ മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. മഹാരാഷ്ട്ര സർക്കാരിന്‍റെ സത്യവാങ് മൂലം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മുംബൈ സർക്കാരിന്റെ മൊഴിയെടുപ്പും നിയമ രീതികൾ പാലിക്കാതെയാണെന്നും സിബിഐക്കായി ഹാജരായ സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. 

കേസിൽ സുശാന്തിന്റെ കാമുകി റിയ ചക്രബർത്തി ഉൾപ്പടെ ആറ് പേർക്കെതിരെയാണ് സിബിഐ എഫ്ഐആ‌ർ രജിസ്റ്റർ ചെയ്ത്. റിയയുടെ അച്ഛനും സഹോദരനും കേസെടുത്തവരിലുണ്ട്. സുശാന്ത് സിംഗുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ നടി റിയ ചക്രവർത്തിയെയും  റിയയുടെ ചാർട്ടേഡ് അക്കൗണ്ടന്റിനെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

 

 

 

click me!