എവിടെയായിരുന്നാലും നീ സന്തോഷത്തോടെയിരിക്കൂ, ഫോട്ടോയുമായി സുശാന്തിന്റെ സഹോദരി

Web Desk   | Asianet News
Published : Jun 29, 2020, 05:10 PM IST
എവിടെയായിരുന്നാലും നീ സന്തോഷത്തോടെയിരിക്കൂ, ഫോട്ടോയുമായി സുശാന്തിന്റെ സഹോദരി

Synopsis

സുശാന്തിന് ആചാരപരമായ യാത്രയയ്‍പ്പ് നടത്തിയ ഫോട്ടോയാണ് സഹോദരി ഷെയര്‍ ചെയ്‍തിരിക്കുന്നത്.

രാജ്യത്തെ സിനിമ പ്രേക്ഷകരെ ഒന്നാകെ സങ്കടത്തിലാക്കിയതായിരുന്നു സുശാന്ത് സിംഗിന്റെ മരണം. സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്ത് സിംഗിന്റെ ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഹിന്ദി സിനിമയിലെ സ്വജനപക്ഷപാതവും വിവേചനവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് എന്ന് താരങ്ങളടക്കം പറഞ്ഞിരുന്നു. വിവാദവുമായിരുന്നു. എവിടെയായിരുന്നാലും സുശാന്ത് സന്തോഷമായിരിക്കട്ടെ എന്നാണ് സഹോദരി ശ്വേത സിംഗ് പറയുന്നത്. സുശാന്തിന് ആചാരപരമായ ചടങ്ങുകള്‍ നടത്തിയ ഫോട്ടോ ഷെയര്‍ ചെയ്യുകയും ചെയ്‍തിട്ടുണ്ട് ശ്വേത.

എവിടെയായിരുന്നാലും നീ സന്തോഷത്തോടെയിരിക്കും എന്ന് കരുതുന്നു. നിന്നെ ഞങ്ങള്‍ എന്നും സ്നേഹിക്കും എന്ന് പറഞ്ഞാണ് സഹോദരി ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജൂണ്‍ 14ന് ആയിരുന്നു സുശാന്തിനെ മുംബൈയിലെ സ്വവസതിയില്‍ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തിയത്. മരണവാര്‍ത്ത ഞെട്ടലുണ്ടാകുകയും വിവാദമാകുകയും ചെയ്‍തു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ് എന്നാണ് വാര്‍ത്തകള്‍.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍