''ആ ദിവസത്തിന് ഇനി അധികനാളില്ല. നമുക്ക് കാണാം...'' ഇര്‍ഫാന്‍ ഖാന്‍റെ ഓര്‍മ്മയില്‍ ഭാര്യയുടെ കുറിപ്പ്

Web Desk   | Asianet News
Published : May 30, 2020, 12:04 PM ISTUpdated : May 30, 2020, 12:11 PM IST
''ആ ദിവസത്തിന് ഇനി അധികനാളില്ല. നമുക്ക് കാണാം...'' ഇര്‍ഫാന്‍ ഖാന്‍റെ ഓര്‍മ്മയില്‍ ഭാര്യയുടെ കുറിപ്പ്

Synopsis

''ആ പുൽമേട്ടിൽ നമ്മുടെ ആത്മാക്കൾ തൊട്ടുതൊട്ടു കിടക്കുമ്പോൾ ഈ ലോകത്തെക്കുറിച്ച് നമുക്ക് പങ്കിടാൻ ഒരു കുന്ന് വിശേഷങ്ങളുണ്ടാകും. ആ ദിവസത്തിന് ഇനി അധികനാളില്ല...''

മുംബൈ: അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാനെ സ്മരിച്ച് ഭാര്യ സുതാപ സിക്ദറിന്‍റെ ഹൃദയം തൊടുന്ന കുറിപ്പ്. ഇര്‍ഫാന്‍ മരിച്ച് ഒരുമാസം പിന്നിടുമ്പോഴാണ് സുതാപ അദ്ദേഹത്തെ കണ്ടുമുട്ടുന്ന മറ്റൊരു ലോകത്തെക്കുറിച്ച് വാചാലയാകുന്നത്. അവര്‍ ഒരുമിച്ച് ഇനിയും പങ്കിടാന്‍ പോകുന്ന നിമിഷങ്ങളെക്കുറിച്ചാണ് സുതാപ ഫേസ്ബുക്കില്‍ കുറിച്ചത്. 

സുതപയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ - '' ശരിതെറ്റുകളെപ്പറ്റിയുള്ള ചിന്തകൾക്കൊക്കെ അപ്പുറത്ത് ഒരു ലോകമുണ്ട്, അവിടെ വെച്ച് നമ്മൾ ഇനിയും കണ്ടുമുട്ടും. ആ പുൽമേട്ടിൽ നമ്മുടെ ആത്മാക്കൾ തൊട്ടുതൊട്ടു കിടക്കുമ്പോൾ ഈ ലോകത്തെക്കുറിച്ച് നമുക്ക് പങ്കിടാൻ ഒരു കുന്ന് വിശേഷങ്ങളുണ്ടാകും. ആ ദിവസത്തിന് ഇനി അധികനാളില്ല. നമുക്ക് കാണാം, ഒത്തിരിക്കാര്യങ്ങൾ തമ്മിൽ പറഞ്ഞിരിക്കാം. വീണ്ടും കാണും വരെ...''

സുതാപയ്ക്കും മക്കളായ ബബിലിനും അയാനുമൊപ്പം മുംബൈയില്‍ താമസിക്കുന്നതിനിടെ ഏപ്രില്‍ 29നാണ് ഇര്‍ഫാന്‍ ഖാന്‍ മരിക്കുന്നത്. ന്യൂറോഎന്‍റോക്രൈന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം.  നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഇര്‍ഫാന്‍റെ സഹപാഠിയായിരുന്നു സുതാപ. ഫെബ്രുവരിയിലാണ് ഇരുവരും തങ്ങളുടെ 25ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ