സുഴൽ 2 ട്രെയിലർ: രഹസ്യങ്ങൾ ചുരുളഴിയുന്നു, ഐശ്വര്യ രാജേഷിന്‍റെ വെബ് സീരിസ്, ലാല്‍ പ്രധാന വേഷത്തില്‍

Published : Feb 20, 2025, 12:09 PM IST
സുഴൽ 2 ട്രെയിലർ: രഹസ്യങ്ങൾ ചുരുളഴിയുന്നു, ഐശ്വര്യ രാജേഷിന്‍റെ വെബ് സീരിസ്, ലാല്‍ പ്രധാന വേഷത്തില്‍

Synopsis

തമിഴ് ക്രൈം ത്രില്ലർ സുഴൽ—ദ വോർടെക്‌സിന്‍റെ രണ്ടാം സീസണിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

ചെന്നൈ: നിരൂപക പ്രശംസ നേടിയ തമിഴ് ക്രൈം ത്രില്ലർ സുഴൽ—ദ വോർടെക്‌സിന്‍റെ രണ്ടാം സീസണിന്‍റെ ട്രെയിലര്‍ പുറത്തുവന്നു.  പ്രധാന അഭിനേതാക്കളായ കതിറും ഐശ്വര്യ രാജേഷും ക്രൂരമായ കൊലപാതകം അന്വേഷിക്കുന്നതാണ് ഈ സീസണിലെ കഥ. എട്ട് ഭാഗങ്ങളുള്ള പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ബ്രമ്മയും സർജുനും ആണ്, വിക്രം വേദ അടക്കം ഒരുക്കിയ പുഷ്കര്‍ ഗായത്രി സീരിസിന്‍റെ രചയിതാക്കളും ക്രിയേറ്റേര്‍സുമായി  പ്രവർത്തിക്കുന്നു.

തമിഴ്‌നാട്ടിലെ കാളിപട്ടണം എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ വാർഷിക അഷ്ടകാളി ഉത്സവത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ സീസൺ. മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ ചെല്ലപ്പ (ലാൽ) ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നതോടെയാണ് സീസണ്‍ ആരംഭിക്കുന്നത്. കുറ്റകൃത്യം ഗ്രാമത്തിനും അതിലെ ആളുകളിലും ഭയം ജനിപ്പിക്കുന്നു.

അസ്വാസ്ഥ്യകരമായ കേസ് പരിഹരിക്കാൻ സബ്-ഇൻസ്പെക്ടർ സക്കര (കതിർ) നിയോഗിക്കുന്നു, നന്ദിനി (ഐശ്വര്യ രാജേഷ്) ഒപ്പം ചേരുന്നു. വേട്ടയാടുന്ന ഒരു പാശ്ചത്തലം ഉള്ള വ്യക്തിയാണ് നന്ദിനി. അന്വേഷണം വികസിക്കുമ്പോൾ പല രഹസ്യങ്ങളും വഞ്ചനയുടെയും വ്യക്തിവൈരാഗ്യത്തിന്‍റെയും കഥ ചുരുളഴിയുന്നു എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

വാൾവാച്ചർ ഫിലിംസിന്‍റെ ബാനറിൽ നിർമ്മിച്ച ഈ പരമ്പരയിൽ ലാൽ, ശരവണൻ, ഗൗരി കിഷൻ, സംയുക്ത വിശ്വനാഥൻ, മോനിഷ ബ്ലെസി, റിനി, ശ്രിഷ, അഭിരാമി ബോസ്, നിഖില ശങ്കർ, കലൈവാണി ഭാസ്കർ, അശ്വിനി നമ്പ്യാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2022ലാണ് ഈ സീരിസിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്. രാധാകൃഷ്ണന്‍ പാര്‍ഥിപന്‍, ശ്രിയ റെഡ്ഡി, എന്നിവരുൾപ്പെടെയുള്ള മികച്ച അഭിനേതാക്കളുടെ ഒരു നിര തന്നെ ആദ്യ സീസണില്‍ എത്തിയിരുന്നു. ഒരു സാങ്കല്‍പ്പിക ടൗണിലെ കാണാതായ പെണ്‍കുട്ടിയുടെ കേസും അവിടുത്തെ സിമന്‍റ് ഫാക്ടറിയിലെ തീപിടുത്തവും സംബന്ധിച്ച ദുരുഹതകളാണ് ഒന്നാം സീസണില്‍ അനാവരണം ചെയ്തത്. വന്‍ ഹിറ്റായിരുന്നു ആദ്യ സീസണ്‍. 

'3 കോടി മോഷണം, ,സീരിസ് ഉപേക്ഷിച്ചു': വാര്‍ത്തകളോട് പ്രതികരിച്ച് സംവിധായക ജോഡി രാജ് ഡികെ

ജിയോ ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ആദ്യ മലയാളം സിരീസ്; 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' 28 ന്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം